
കണ്ണൂര്‍: ഒരു പൂർവ വിദ്യാർത്ഥി സംഗമം രണ്ട് സഹപാഠികളുടെ വിവാഹത്തിലേക്ക് വഴി തുറന്ന കഥയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. മൂന്ന് പതിറ്റാണ്ടിന് ശേഷം കണ്ടുമുട്ടിയ കണ്ണൂരിലെ രാജേഷും ഷൈനിയുമാണ് ഒന്നിച്ചത്. പഠിച്ച ചാല ഹയർ സെക്കൻഡറി സ്കൂൾ തന്നെ ഇരുവരുടെയും വിവാഹ വേദിയുമായി. ചങ്ങാതിക്കൂട്ടായ്മയായ കണ്ണാടിയിൽ തെളിഞ്ഞതാണ് ഈ കല്യാണം.
പത്ത് ബിയിലെ ഷൈനിയും രാജേഷും വധൂവരന്മാരായി. കൂട്ടുകാർ എല്ലാവരും ഹാജർ ആവുകയും ചെയ്തു. ക്ലാസ് ഫോട്ടോയ്ക് പകരം ഒരു കല്ല്യാണ ഫോട്ടോ എല്ലാവരും ചേര്‍ന്ന് എടുത്തു. ഒരു ഗെറ്റ് ടു ഗെതർ മാംഗല്യം. ചാല ഹയർ സെക്കൻഡറി സ്കൂൾ 90ലേ എസ്എസ്എൽസി ബാച്ചുകാർ ജൂണിൽ ഒത്തുകൂടിയിരുന്നു. 33 വർഷത്തിനുശേഷം ഷൈനിയും രാജേഷും അന്ന് കണ്ടു.
വിവാഹിതരല്ലെന്ന് അറിഞ്ഞപ്പോൾ ഷൈനിയോട് രാജേഷ് കല്യാണത്തിന് സമ്മതം ചോദിച്ചു. രാജേഷിന്റെ ഇഷ്ടം അറിഞ്ഞ കൂട്ടുകാർ തന്നെ എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങിയതോടെ അതിവേഗം തന്നെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തി. ഒരിക്കൽ കണ്ട് മറന്ന കൂട്ടുകാർ, അപ്രതീക്ഷിതമെങ്കിലും ഇനി എന്നും കാണുന്ന കൂട്ടുകാരായി മാറിയതിന്റെ സന്തോഷത്തിലാണ് രാജേഷും ഷൈനിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]