
പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കെ.എന്‍.ഇ.എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ അനന്തകൃഷ്ണന് എന്‍ഡോവ്മെന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എഎല്‍എ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെ.എന്‍.ഇ.എഫ്) സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ എസ്. അനന്തകൃഷ്ണന് എന്‍ഡോവ്മെന്റ് വിതരണം കോട്ടയം പ്രസ്ക്ലബില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എഎല്‍എ നിര്‍വഹിച്ചു.
കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും എ.ഐ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ അനന്തകൃഷ്ണന് അനുസ്മരണ പ്രഭാഷണവും നടത്തി.
കെ.എന്‍.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ട്രഷറര്‍ എം. ജമാല്‍ ഫൈറൂസ്, പ്രസ്ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, കെ.എന്‍.ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് ജയകുമാര്‍ തിരുനക്കര, സെക്രട്ടറി കോര സി. കുന്നുംപുറം, ജിയ മില്ലറ്റ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പത്ര സ്ഥാപനങ്ങളില്‍ നിന്നായി 18 വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേബിച്ചന് തടത്തേല്‍, സിജി ഏബ്രഹാം, പ്രദീപ് മാത്യു, അനീഷ് എസ്, എസ്. മാത്യൂസ്, എന്‍.എന്‍. അനില്‍കുമാര്‍, ശശിധരന് നായര്‍, റെജി ആന്റണി, ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.