
റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ലീഡ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അനന്തരവനും ബി. ജെ.
പി എം. പിയുമായ വിജയ് ബാഗേല്‍ പിന്നില്‍.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും വിജയ് ബാഗേലും തമ്മില്‍ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ നടന്നത്.
ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംസ്ഥാനത്ത് തങ്ങളുടെ ശക്തികേന്ദ്രം നിലനിര്‍ത്താനും 15 വര്‍ഷം വരെ ഭരിച്ച ബി.
ജെ. പി തിരിച്ചുവരാനും ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും ഉയര്‍ന്ന സാധ്യതയാണെന്നാണ് നിലവിലുള്ള അവസ്ഥകള്‍ സൂചിപ്പിക്കുന്നത്. 2013ലെയും 2018ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭൂപേഷ് ബാഗേല്‍ വിജയം വരിച്ച പാടാല്‍ മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായാണ് കണക്കാക്കുന്നത്.
2013ല്‍ 68,185 വോട്ടും 47.5 ശതമാനവും നേടിയാണ് ബാഗേല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2018-ല്‍ അദ്ദേഹത്തിന്റെ വോട്ടുകളും വിജയശതമാനവും വര്‍ധിക്കുകയായിരുന്നു.
ആ വര്‍ഷം അദ്ദേഹം 84,352 വോട്ടുകളും 51.9 ശതമാനവുമാണ് പെട്ടിയിലാക്കിയത്. വിജയ് ബാഗേലാകട്ടെ 2008-ല്‍ മാത്രമാണ് ഇവിടെ വിജയം വരിച്ചത്. അന്ന് 59,000 വോട്ടുകളും 48 ശതമാനവുമാണ് അദ്ദേഹം നേടിയത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നിയോജക മണ്ഡലത്തില്‍ സാഹു സമുദായത്തിനാണ് ഭൂരിപക്ഷം.
കുര്‍മി, സത്നാമി വിഭാഗങ്ങളാണ് തൊട്ടു പിന്നിലുള്ളത്. മണ്ഡലത്തിലെ 2,10,800 വോട്ടര്‍മാരില്‍ 1,04,700 പുരുഷന്മാരും 1,08,700 പേര് സ്ത്രീകളുമാണ്.
കൃഷി, സര്‍ക്കാര്‍ ജോലികള്‍, ചില്ലറ വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടവരാണ് ഇവിടുത്തെ ഭൂരിപക്ഷം വോട്ടര്‍മാരും. സര്‍ക്കാര്‍ കാര്‍ഷിക കോളേജിനും ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിനും പേരുകേട്ട് മണ്ഡലം കൂടിയാണിത്. രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ഏക സംസ്ഥാനമാണ് ഛത്തീസ്ഗഡ്.
90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനും രണ്ടാംഘട്ടം നവംബര്‍ 17നുമാണ് നടന്നത്.
2023-ല്‍ 76.31 ശതമാനമായിരുന്നു വോട്ടിംഗ്. എന്നാല്‍ 2018ല്‍ 76.88 ശതമാനം പോളിംഗുണ്ടായിരുന്നു.
2023 December 3 India Chhattisgarh state election congress BJP ഓണ്‍ലൈന്‍ ഡെസ്ക് title_en: Chief Minister Bhupesh Bagel following the movement in the Congress stronghold; Vijay Baghel expects failure from his uncle …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]