
മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പൊതുസ്ഥലത്തും വീട്ടിനുള്ളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഒരു യുവാവ്, പ്രദേശവാസികള്‍ കാണ്‍കെ ഒരു യുവതിയെ മര്‍ദ്ദിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടുകയും നിരവധി പേര് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
വീഡിയോയില്‍ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരു യുവാവ്, ഒരു കൈകൊണ്ട് യുവതിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ചിരിക്കുന്നതും മറ്റേ കൈകൊണ്ട് അവരുടെ മുഖത്ത് ആഞ്ഞടിക്കുന്നതും കാണാം. നിസഹായയായ യുവതി, കരയുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ മുഖത്തേക്ക് ഇയാള്‍ ആഞ്ഞടിക്കുമ്പോള്‍ സമീപത്ത് നിന്നും ചിലരെത്തുകയും പിന്നാലെ സ്ഥലത്ത് നിന്നും യുവാവിനെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.
തീർത്ഥമെന്ന് കരുതി കുടിച്ചത് എസിയിലെ വെള്ളം; ക്ഷേത്രകമ്മറ്റി തെറ്റ് സമ്മതിച്ചിട്ടും ‘തീർത്ഥം’ കുടിച്ച് ഭക്തർ
#ग्रेटर_नोएडा की एक हाई राइज सोसाइटी में युवती के साथ मारपीट का एक वीडियो वायरल हो रहा है, जिसमें एक युवक युवती के बाल पकड़कर थप्पड़ मारते और गाली-गलौज करते हुए नजर आ रहा है। मौके पर पहुंचे लोगों ने बीच-बचाव कर युवती को युवक से छुड़ाया। यह घटना दादरी थाना क्षेत्र की बताई जा रही… pic.twitter.com/xZ8CNCJIEA
— UttarPradesh.ORG News (@WeUttarPradesh) November 2, 2024
ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിൽ കിടന്നു, ഒടുവിൽ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമായി യുവതി പ്രണയത്തിലായി
The name of the accused is Surya Bhadana. https://t.co/IZyVq2s5i6 pic.twitter.com/OuKQDfryLa
— Team Saath Official🤝 (@TeamSaath) November 3, 2024
ഉപദ്രവിച്ചാല്‍ കാക്കകള്‍ ‘പ്രതികാരം’ ചെയ്യും, അതും 17 വര്‍ഷത്തോളം ഓര്‍ത്ത് വച്ച്; പഠനം
വീഡിയോ എട്ട് ലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലിടണമെന്ന് ആവശ്യപ്പെട്ടത്. നോയിഡയിലെ ഒമാക്സ് പാം ഗ്രീൻ സൊസൈറ്റിക്കുള്ളിൽ വച്ച് സൂര്യ ഭദാന എന്നയാളാണ് തന്റെ കാമുകിയെ പരസ്യമായി ശാരീരികമായി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രേറ്റർ നോയിഡയിലെ ദാദ്രി പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നാലെ സൂര്യ ഭദാനയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവും യുവതിയും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും ഇവര്‍ കോളേജിലെ ബാച്ച്മേറ്റുകളായിരുന്നെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഇയാള്‍ എന്തിനാണ് യുവതിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.
വൈറല്‍ വീഡിയോയില്‍ കത്തിയമർന്നത് 100 -ന്റെയും 500 -ന്റെയും നോട്ടുകള്‍; സത്യാവസ്ഥ തേടി സോഷ്യല്‍ മീഡിയ
“നോയിഡ അപ്പാർട്ട്മെന്റുകളിൽ നിന്നും ഹൗസിംഗ് സൊസൈറ്റികളിൽ നിന്നും ഇത്തരം വാർത്തകൾ പലപ്പോഴും പുറത്ത് വരുന്നു. നോയിഡയിലെ വലിയ കെട്ടിടങ്ങൾ അത്തരം അപരിഷ്കൃതരായ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലപ്പോൾ നായയുടെ കടിയേറ്റ വാർത്തകൾ, ചിലപ്പോൾ ഒരു പെൺകുട്ടിയെ മർദ്ദിച്ച വാർത്തകൾ, ചിലപ്പോൾ കാവൽക്കാരൻ കൊല്ലപ്പെട്ട വാർത്തകൾ. നോയിഡയിൽ പരിഷ്കൃതരായ ആളുകൾ അവശേഷിക്കുന്നില്ലേ?” ഒരു കാഴ്ചക്കാരന് രൂക്ഷമായ ഭാഷയില്‍ എഴുതി.
‘വാട്ട് ആൻ ഐഡിയ സർ ജി’; ട്രെയിനിലെ രണ്ട് ബര്‍ത്തുകൾക്കിടയിൽ സ്വന്തമായി സീറ്റുണ്ടാക്കി യാത്രക്കാരൻ; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]