
.news-body p a {width: auto;float: none;}
ന്യൂഡൽഹി : കാനഡയിൽ ഖാലിസ്ഥാൻ ഭീകരർ ക്ഷേത്രം ആക്രമിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡ നീതിയും നിയമവാഴ്ചയും ഉറപ്പാക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്കാരുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ആക്രമണത്തിനെതിരെ സമാധാനമായി പ്രതിഷേധിച്ചവരെ കനേഡിയൻ പൊലീസ് ലാത്തി ചാർജ്ജും ചെയ്തു. ആരാധനാലയങ്ങളുടെ സംരക്ഷണം ട്രൂഡോ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാംപ്ടണിലെ ഹിന്ദുസഭാ ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം. ക്ഷേത്രാങ്കണത്തിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളളെയുമടക്കം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഖാലിസ്ഥാൻ പതാകയേന്തിയ സംഘം വടികളുമായി ആക്രമിക്കുന്ന വീഡിയോ ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ പങ്കുവച്ചിരുന്നു. അക്രമം നിർഭാഗ്യകരമെന്നും അംഗീകരിക്കാനാവില്ലെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്റ പറഞ്ഞു. ഭീകരവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്ന് ടൊറന്റോ എം.പി കെവിൻ വൂങ് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യാവിരുദ്ധ അന്തരീക്ഷം വളർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നയതന്ത്ര ബന്ധത്തെ വഷളാക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18ന് കാനഡയിൽ വെടിയേറ്റ് മരിച്ച ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്.