
കോഴിക്കോട്: കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരായ ബിജെപി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കൗൺസിലറുമായ ടി റനീഷ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് അദ്ദേഹം വേഗത്തിൽ പിൻവലിച്ചു. പോസ്റ്റിൽ പാർട്ടിയുടെ പേരിൽ മന്ത്രിമാരായ പലരും പ്രവർത്തകരോട് ചിരിക്കാൻ പോലും തയ്യാറല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം മിടുക്കു കൊണ്ടാണ് സ്ഥാനമാനങ്ങൾ കിട്ടിയതെന്ന ചിന്ത ഇത്തരക്കാർ ഒഴിവാക്കണം. കോഴിക്കോട് എത്തിയ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരോട് ഇടപെട്ട രീതി മാതൃകയാക്കണമെന്നും ബിജെപി കോഴിക്കോട് ജില്ല സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ റനീഷ് പറഞ്ഞിരുന്നു. ജോർജ്ജ് കുര്യനും സുരേഷ് ഗോപിയുമാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ. ഇവർക്കെതിരെയാണ് പേരെടുത്ത് പറയാതെയുള്ള റനീഷിൻ്റെ വിമർശനം.
റനീഷ് പിൻവലിച്ച ഫെയ്സ്ബുക് പോസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]