മസ്കറ്റ്: ഒമാനിലെ പ്രമുഖ നിർമ്മാണ കമ്പനിയായ നദാൻ ട്രേഡിംഗ് എൽ എൽ സി മാനേജിംഗ് ഡയറക്ടർ ഡോ. ഗീവർഗീസ് യോഹന്നാൻ 12–ാമത് എഡിഷൻ ഡോസ്സീർ ആജീവനാന്ത പുരസ്കാരത്തിന് അർഹനായി.
കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ഒമാന്റെ നിർമ്മാണ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമാണ് പുരസ്കാരം. റുവി ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒമാൻ പൈതൃക, ടൂറിസം മന്ത്രി ഹിസ് എക്സലൻസി സാലിം ബിൻ മൊഹമ്മദ് അൽ മഹ്റൂഖിയാണ് പുരസ്കാരം സമ്മാനിച്ചത്. ഡോ.
ഗീവർഗീസ് യോഹന്നാന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃപാടവവും ഉന്നതമായ കാഴ്ചപ്പാടുകളും സമർപ്പണവും ഒമാനിലെ നിർമ്മാണ മേഖലയ്ക്ക് മുതൽക്കൂട്ടാകുകയും ഒപ്പം അൻപത് വർഷങ്ങങ്ങളുടെ അനുഭവ സമ്പത്തും നിർമ്മാണ മേഖലയിൽ ആവിഷ്ക്കരിക്കുന്ന പുത്തൻ ആശയങ്ങളും ഉയർന്ന ഗുണനിലവാരവും അത് എക്കാലവും നിലനിർത്തുന്നതിന് പ്രതിഞ്ജാബദ്ധതയോടെയുള്ള പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നടൻ മമ്മൂട്ടി ആരംഭിച്ചു കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടെഷന്റെ വൈസ് ചെയർമാനാണ് ശ്രീ ഗീവർഗീസ് യോഹന്നാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]