
.news-body p a {width: auto;float: none;} സോഷ്യൽമീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ സോളോ ട്രാവൽ വ്ലോഗറാണ് ബാക്പാക്കർ അരുണിമ. പല രാജ്യങ്ങളിൽ ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന അരുണിമ രസകരമായ വീഡിയോകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാനും മറക്കാറില്ല.
കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്ത വീഡിയോകളാണ് വ്ലോഗർ പങ്കുവച്ചിട്ടുളളത്. ആഫ്രിക്കൻ ഗ്രാമങ്ങളിലെ ജനജീവിതം മലയാളികൾ കൂടുതലും മനസിലാക്കിയിരിക്കുന്നത് അരുണിമയുടെ വ്ലോഗിലൂടെയായിരിക്കാം.
അത്തരത്തിൽ കഷ്ടപ്പെട്ട് വീഡിയോ ചിത്രീകരിച്ചിട്ടും മലയാളികളിൽ നിന്നും മോശം പ്രതികരണങ്ങളാണ് ലഭിച്ചതെന്നാണ് അരുണിമ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അരുണിമ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ആഫ്രിക്കയിലെ പലയിടങ്ങളിൽ നിന്നും കഷ്ടപ്പെട്ടാണ് വീഡിയോ ചിത്രീകരിച്ചിട്ടുളളത്. ചിലപ്പോൾ ഓരോ വീടുകളിലേക്ക് പോകുന്നതിനും ഒരുപാട് പണം കൊടുക്കേണ്ടി വരും.
ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് ആഫ്രിക്കയിലെ ഗ്രാമങ്ങളിലുളള ജനങ്ങളുടെ ലക്ഷ്യം. നമുക്ക് പണമെന്നത് മറ്റുളളവരെക്കാൾ മികച്ച ജീവിതം നയിക്കാനാണ്.
പക്ഷെ ആഫ്രിക്കൻ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാനോ അല്ലെങ്കിൽ ഒരു വസ്ത്രം വാങ്ങാനോ വേണ്ടിയാണ്. അതുകൊണ്ട് തന്നെ അത്രയും പണം കൊടുത്താണ് ഞാൻ അവിടെ നിന്ന് വീഡിയോകൾ ചെയ്യുന്നത്.
ചെലവാക്കിയ പണം പോലും എനിക്ക് യൂട്യൂബിൽ നിന്നും കിട്ടാത്ത അവസ്ഥയും വന്നിട്ടുണ്ട്. നമ്മുടെ ലോകത്ത് ഇപ്പോഴും ദയനീയ അവസ്ഥ ഉണ്ടെന്ന് അറിയണം.
അതിനാണ് വീഡിയോകൾ ചെയ്യുന്നത്. പക്ഷെ ഞാൻ വെളളച്ചാട്ടത്തിൽ പോയി ബിക്കിനി ധരിച്ച ചിത്രങ്ങൾ നോക്കാനും കമന്റ് ചെയ്യാനുമാണ് പലർക്കും ഇഷ്ടം.
റീച്ച് കിട്ടാൻ വേണ്ടിയാണ് ഞാൻ അത്തരത്തിലുളള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ആളുകൾ തന്നെ പറയും. അല്ലാതെ ജനങ്ങളുടെ ജീവിതം കാണിച്ചുതരുമ്പോൾ ആർക്കും പ്രതികരിക്കണ്ട.
അത് കാണുമ്പോൾ എനിക്ക് വിഷമം വരാറുണ്ട്. എത്യോപിയയിലെ ഒരു വിഭാഗം ആദിവാസികളുടെ വിവാഹവുമായി ബന്ധപ്പെട്ട
ആചാരത്തെക്കുറിച്ച് ഞാനൊരു വീഡിയോ ചെയ്തിരുന്നു. അവിടത്തെ പുരുഷൻമാർ വിവാഹത്തിന് യോഗ്യരാണെന്ന് തെളിയിക്കാൻ ഒരു വസ്ത്രവുമില്ലാതെ കാളകളെ നിരത്തി നിർത്തി അതിന്റെ മുകളിൽ നിൽക്കണം.
ആ വീഡിയോക്ക് ഞാൻ ഡബിൾ മീനിംഗുളള ഒരു ക്യാപ്ഷനാണ് നൽകിയത്. അതുകൊണ്ട് ഒരുപാട് ആളുകൾ ആ വിഡിയോ കണ്ടു.
ആരും ഇതുവരെ കാണാത്ത കാര്യങ്ങൾ ചിത്രീകരിക്കാനാണ് എനിക്ക് ഇഷ്ടം’- വ്ലോഗർ പങ്കുവച്ചു. യാത്രയ്ക്കിടയിലുണ്ടായ മോശം അനുഭവത്തെക്കുറിച്ചും അരുണിമ പറഞ്ഞു.
‘അടുത്തിടെ അങ്കോളയിൽ വച്ച് എനിക്ക് മോശം അനുഭവമുണ്ടായി. ഒരാളോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.
ആളില്ലാത്ത ഒരു റോഡായിരുന്നു. റോഡിന് ഇരുവശത്തും കാടാണ്.
യാത്രയ്ക്കിടയിൽ വച്ച് അയാൾ എന്റെ സ്വകാര്യ ഭാഗത്ത് പിടിച്ചു. ഭാഷ അറിയില്ലെങ്കിൽ പോലും ഞാൻ അയാളോട് ദേഷ്യപ്പെട്ടു.
ബൈക്ക് നിർത്താൻ പറഞ്ഞു. അയാളെ അടിക്കാനൊന്നും കഴിയാത്ത അവസ്ഥയായിരുന്നു.
ഞാൻ ക്യാമറ ഓൺ ചെയ്തതോടെ അയാൾ തിരികെ പോയി, ഞാൻ മുന്നോട്ട് നടന്നു. പിന്നാലെ വന്ന ഒരു ബൈക്കിൽ കയറി അടുത്ത ഗ്രാമത്തിൽ ഇറങ്ങി.
അവരോട് കാര്യം പറഞ്ഞു’- അരുണിമ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]