.news-body p a {width: auto;float: none;}
ലക്നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ബൻകി ബിഹാരി ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആനയുടെ തലയുടെ മാതൃകയിൽ കൊത്തിവച്ചിരിക്കുന്ന ശിൽപത്തിലൂടെ വെള്ളം വരുന്നത്. ഭഗവാൻ കൃഷ്ണന്റെ പാദങ്ങളിൽ നിന്നുള്ള വിശുദ്ധജലമാണിതെന്നാണ് ഭക്തർ കരുതിയത്. തുടർന്ന് അവിടെയുള്ളവർ ഈ ‘തീർത്ഥജലം’ കുടിക്കുകയാണ്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആനയുടെ വായിൽ നിന്ന് ജലം ഇറ്റിറ്റ് വീഴുകയാണ്. ചിലർ കൈയിൽ ശേഖരിച്ചും, മറ്റ് ചിലർ ഗ്ലാസിൽ ശേഖരിച്ചുമൊക്കെയാണ് ഈ ‘തീർത്ഥജലം’ കുടിക്കുന്നത്. പുണ്യജലം കിട്ടാനായി ക്യൂനിൽക്കുന്നവരെയും വീഡിയോയിൽ കാണാം.
സംഭവത്തെക്കുറിച്ച് ക്ഷേത്രത്തിലെ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ യഥാർത്ഥത്തിൽ ഇത് തീർത്ഥ ജലമായിരുന്നില്ലെന്നും മറിച്ച് ക്ഷേത്രത്തിലെ എ സിയിൽ നിന്നുള്ളതായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Serious education is needed 100%
People are drinking AC water, thinking it is ‘Charanamrit’ from the feet of God !! pic.twitter.com/bYJTwbvnNK
— ZORO (@BroominsKaBaap) November 3, 2024
ക്ഷേത്രത്തിലെത്തിയ ഒരു യുവാവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ വെള്ളം കുടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എ സിയിൽ നിന്നുള്ള വെള്ളമായതിനാൽ അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
Hindu Devotees in the temple mistook the AC condensation for charan amrit (Holy water). I guess LG is now officially bhisnoo avatar. #BlessedHydration #CoolingPrasadam pic.twitter.com/94nALpxtDL
— Mr.Sunatan (@Tea_vadi_333) November 3, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ഇതൊക്കെ ഇന്ത്യയിൽ മാത്രമേ നടക്കുകയുള്ളൂ’, ‘വെള്ളം കുടിക്കരുതെന്ന് ക്ഷേത്ര അധികൃതരെങ്കിലും ഭക്തർക്ക് മുന്നറിയിപ്പ് നൽകണമായിരുന്നു’- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അത് അവരുടെ വിശ്വാസമാണെന്നും, അവരെ അവരുടെ പാട്ടിന് വിടണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.