.news-body p a {width: auto;float: none;}
ജോഹന്നസ്ബർഗ്: കാട്ടിലെ രാജാവാണ് സിംഹം. സിംഹത്തെ കാട്ടിലെ മൃഗങ്ങൾക്കൊക്കെ ഭയമാണ്. കരയിലെ ഏറ്റവും വലിയ വേട്ടക്കാരിൽ ഒന്നാണ് സിംഹം. കൂട്ടം ചേർന്നുള്ള സിംഹങ്ങളുടെ ആക്രമണം അതീവ അപകടകരവുമാണ്. സിംഹത്തിന്റെ ഗർജ്ജനവും അതുപോലെ ഭീകരമാണ്. പക്ഷേ, കാര്യമെന്തൊക്കെ ആയാലും ആഫ്രിക്കൻ സാവന്നയിലെ മൃഗങ്ങൾക്ക് സിംഹത്തെക്കാൾ പേടി മനുഷ്യനെയാണ്. !
കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മനുഷ്യരുടെയും സിംഹത്തിന്റെയും ശബ്ദം കേൾപ്പിച്ച് മൃഗങ്ങളിലെ പ്രതികരണം റെക്കാഡ് ചെയ്താണ് പഠനം നടത്തിയത്. ഇത്തരത്തിൽ വന്യമൃഗങ്ങളുടെ 10,000ത്തിലേറെ പ്രതികരണങ്ങൾ റെക്കാഡ് ചെയ്യാനായി. 95 ശതമാനം മൃഗങ്ങളും സിംഹത്തിന്റെ ഗർജ്ജനത്തേക്കാൾ ഭയക്കുന്നത് മനുഷ്യന്റെ ശബ്ദങ്ങളെയാണെന്ന് ഇതിലൂടെ കണ്ടെത്തി.
ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രൂഗർ നാഷണൽ പാർക്കിൽ ജലാശയങ്ങൾക്ക് സമീപമാണ് ഗവേഷകർ മനുഷ്യന്റെയും സിംഹത്തിന്റെയും റെക്കാഡ് ചെയ്ത ശബ്ദങ്ങൾ കേൾപ്പിച്ചത്. സിംഹങ്ങൾ ധാരാളമുള്ള മേഖലയാണിവിടം. എന്നിട്ടും കൂടുതൽ മൃഗങ്ങളും മനുഷ്യരെയാണ് സിംഹത്തെക്കാൾ ഭീഷണിയായി കണക്കാക്കുന്നത്. ഇതിനിടെ സിംഹത്തിന്റെ ശബ്ദം കേട്ട് റെക്കാഡിംഗ് ഉപകരണങ്ങൾ ആന ചവിട്ടി തകർത്ത സംഭവവുമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]