
കൊച്ചി: മൂന്ന് ദിവസം മുമ്പാണ് രാഹുൽ എൻ കുട്ടി ഇടപ്പള്ളി ഗണപതി ക്ഷേത്രത്തെയും ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ഉണ്ണിയപ്പത്തെയും കുറിച്ച് വീഡിയോ ചെയ്തത്. വളരെ മനോഹരമായ വീഡിയോ ആയിരുന്നു അത്. നീല ചെക്ക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് വളരെ ഉത്സാഹത്തോടെയാണ് രാഹുൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, വെറും രണ്ടുദിവസത്തിനിപ്പുറം കേൾക്കുന്നത് രാഹുലിന്റെ മരണവാർത്തയാണ്. വീഡിയോയിൽ ക്ഷേത്രത്തെയും ഉണ്ണിയപ്പത്തെയും രാഹുൽ മനോഹരമായി വർണിക്കുന്നു. ക്ഷേത്രമിരിക്കുന്ന നാലുകെട്ടിനെക്കുറിച്ചും രാഹുൽ പറയുന്നു.
ബുക്ക് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം ലഭിക്കുകയെന്നും അപാരമായ രുചിയാണെന്നും രാഹുൽ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം ഒമ്പത് ലക്ഷം ആളുകൾ വീഡിയോ കണ്ടു. അമ്പത്തിമൂവായിരം പേർ ലൈക്ക് ചെയ്യുകയും ചെയ്തു. ഈറ്റ് കൊച്ചി ഈറ്റ് ഗ്രൂപ്പിലെ ഏറ്റവും ജനപ്രിയനായിരുന്നു രാഹുൽ. രാഹുലിന്റെ വീഡിയോകൾക്ക് ലക്ഷക്കണക്കിനായിരുന്നു കാഴ്ച്ചക്കാർ. നേരത്തെ മോഹൻലാലുമൊത്തുള്ള വീഡിയോയും വൈറലായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് രാഹുലിനെ തൃപ്പൂണിത്തുറയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ളോഗ് കൂട്ടായ്മയിലെ വ്ലോഗറായിരുന്നു രാഹുൽ. സോഷ്യൽമീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ് രാഹുൽ. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. രാഹുലിന്റെ പെട്ടെന്നുള്ള വിയോഗം സോഷ്യൽമീഡിയയിലെ അദ്ദേഹത്തിന്റെ ആരാധാകരെ സങ്കടത്തിലാഴ്ത്തി. നിരവധി പേരാണ് രാഹുലിന്റെ വീഡിയോക്ക് താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്.
ഈറ്റ് കൊച്ചി ഈറ്റ് പേജില്‍ രാഹുല്‍ അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]