
നെയ്യാറ്റിൻകര: മാല മോഷ്ടിച്ചവരെ പൊലീസ് പിടികൂടിയതിൽ ആശ്വാസമുണ്ടെങ്കിലും മാല പൊട്ടിച്ച ആളുകളെ തിരിച്ചറിഞ്ഞുള്ള ഞെട്ടലില്‍ നിന്ന് ഇനിയും മോചിതയായിട്ടില്ല ഈ വൃദ്ധ. ഇന്നലെ പട്ടാപ്പകലാണ് നെയ്യാറ്റിൻകര തിരുപുറത്ത് മോഷണം നടന്നത്. ഹേമലതയും മൂന്നരവയസ്സുള്ള പേരകുട്ടിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പരിചയക്കാരും അയൽവാസികളുമായ യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
നിരവധി കേസുകളില്‍ പ്രതികളായ യുവാക്കളാണ് അയൽവീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ മടി കാണിക്കാതിരുന്നത്. ഹേമലതയെ കത്തിമുനയിൽ നിർത്തിയ അയൽവാസികൾ മൂന്ന് പവൻറെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഹേമലതയുടെ വീട്ടിലുണ്ടായിരുന്ന മൊബൈലും കള്ളൻമാർ കൊണ്ടുപോയി.
ഹേമലതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൂവാർ പൊലീസിനെ വിവരം അറിയിച്ചത്. അതിക്രമത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാക്കളായ വിനീഷ്, വിനീത് എന്നിവരെ പൊലീസ് പിടികൂടി. തൊണ്ടിമുതലുകളും ഇവരിൽ നിന്നും കണ്ടെത്തി. പൂവാർ സ്റ്റേഷനിലെ റൗണ്ടി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍.
Last Updated Nov 4, 2023, 8:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]