
ചെറിയ മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള മുഴ, കാൻസര്‍ തിരിച്ചറിഞ്ഞത് ഒരുമാസംമുൻപ്; പക്ഷേ, തളര്‍ന്നില്ല… അടുത്തതെന്ത് എന്നേ ചിന്തിച്ചുള്ളൂ; തൻ്റെ ക്യാൻസർ പോരാട്ടം പങ്കുവെച്ച് നിഷ ജോസ് കെ.മാണി കോട്ടയം: ഒരുമാസത്തെ കീമോയും റേഡിയേഷനും പിന്നെ ഹോര്‍മോണ്‍ തെറാപ്പിയും. ആശുപത്രിക്കിടക്കയിലും സന്നദ്ധപ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് ജോസ് കെ.
മാണിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ നിഷ ജോസ് കെ.മാണി. ഇത്തിരി സമയം കിട്ടുമ്ബോള് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്വയരക്ഷാ ക്ലാസുകളുടെ രൂപരേഖയും തയ്യാറാക്കുന്നു.
‘ഒരുമാസംമുമ്ബാണ് കാൻസര്‍ തിരിച്ചറിഞ്ഞത്. എല്ലാ വര്‍ഷവും ചെയ്യാറുള്ള മാമോഗ്രാം പരിശോധനാഫലം എന്റെ ഫോണിലേക്കാണ് വന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തുവര്‍ഷമായി കാൻസര്‍രോഗികള്‍ക്കായി പ്രവര്‍ത്തിച്ചതുകൊണ്ട് കാര്യം പെട്ടെന്ന് മനസ്സിലായി. പക്ഷേ, തളര്‍ന്നില്ല.
അടുത്തതെന്ത് എന്നേ ചിന്തിച്ചുള്ളൂ. രോഗലക്ഷണമില്ലായിരുന്നു.
എന്നാല്‍, അമ്മൂമ്മമാര്‍ക്ക് ഇതേ രോഗം വന്നിട്ടുള്ളതിനാല്‍ എല്ലാവര്‍ഷവും മാമോഗ്രാം ചെയ്യുമായിരുന്നു. അതുകൊണ്ട്, ലക്ഷണമില്ലാതിരുന്നിട്ടും രോഗം നേരത്തേ കണ്ടെത്തി.
ചെറിയ മഞ്ചാടിക്കുരുവിന്റെ വലുപ്പമുള്ള മുഴ,’-നിഷ പറഞ്ഞു. കാൻസറാണെന്ന തുടര്‍പരിശോധനാഫലം ജോസ് കെ.മാണിയെയും കുടുംബാംഗങ്ങളെയും തളര്‍ത്തി.
മുമ്ബ് തന്റെ മുടി കാൻസര്‍ രോഗികള്‍ക്ക് നല്കിയ അമ്മയെപ്പോലെ മുടി നല്കാൻ സന്നദ്ധനായ ഇളയ മകൻ കുഞ്ഞുമാണി ഏങ്ങലടിച്ച് കരഞ്ഞപ്പോഴും ആശ്വസിപ്പിച്ചത് നിഷയാണ്. 2013 മുതല്‍ കാൻസര്‍ രോഗികളെ സഹായിക്കുന്നുണ്ട് നിഷ.
ക്യാമ്ബുകള്‍ നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്കുന്നു. രോഗത്തില്‍ സങ്കടപ്പെടാതെ തനിക്ക് ദൈവംതന്ന ആനുകൂല്യങ്ങളാണ് നിഷ മനസ്സിലേറ്റുന്നത്.
‘ഒരു കാര്യത്തില്‍ ഞാൻ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് ഒന്നിച്ചുകിട്ടിയത്.
ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ശസ്ത്രക്രിയയുടെ സമയത്തടക്കം ജോ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നു.
മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പിന്തുണച്ചു. ജോയുടെ ഒരു സഹോദരിയും ഭര്‍ത്താവും ചികിത്സാവേളയില്‍ ഓരോ മുറിയില്‍ കൊണ്ടുപോകുമ്ബോഴും ഒപ്പംനിന്നു.
ഇതില്കൂടുതല് എന്താണ് വേണ്ടത്. രണ്ടാമത്തെ അനുഗ്രഹം എന്റെ ഉള്ളിലെ കരുത്താണ്.
10 വര്‍ഷത്തിനിടയില്‍ ഒട്ടേറെ കാൻസര്‍രോഗികളെ നേരില്‍ കണ്ടിട്ടുണ്ട്. അവരുടെ ചികിത്സാവേളയിലെ പ്രശ്നങ്ങളും കണ്ടു.
അതിനാല്‍ പ്രശ്നങ്ങളും കണ്ടു. അതിനാല്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു.’ 40 കഴിഞ്ഞ എല്ലാ സ്ത്രീകളും കൃത്യമായി മാമോഗ്രാം ചെയ്യേണ്ടതിന്റെ പ്രാധാന്യവും നിഷ ഓര്‍മിപ്പിക്കുന്നു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]