
തിരുവനന്തപുരം – വെള്ളക്കരം കൂട്ടുന്നത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്ര നിര്‍ദ്ദേശമുണ്ട്. പക്ഷേ അതില്‍ നിന്നും മാറി നില്‍ക്കാനാണ് കേരളം തീരുമാനിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വെള്ളക്കരം കൂട്ടാന്‍ ആലോചിച്ചിട്ടില്ല. അത്തരം തീരുമാനമോ ആലോചനയോ ഇല്ല.. ജലജീവന്‍ മിഷന് ഏറ്റവും നന്നായി നടപ്പാക്കിയത് കേരളമാണെന്നും മന്ത്രി വിശദീകരിച്ചു. വൈദ്യൂതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ പിന്നാലെ വെള്ളക്കരവും കൂട്ടുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഓരോ വര്‍ഷവും വെള്ളക്കരം കൂട്ടണമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
