
നമ്മളിൽ പലരും ജീരക വെള്ളം കുടിക്കാറുണ്ടല്ലോ. എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജീരക വെള്ളം ദഹനത്തെ സഹായിക്കുകയും മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന്
പഠനങ്ങൾ പറയുന്നു. ജീരക വെള്ളം അസിഡിറ്റി, വയറുവേദന എന്നിവ അകറ്റാൻ സഹായിക്കുന്നു. ഇത് വേദനസംഹാരിയായി പ്രവർത്തിക്കുന്നു.
ജീരക വെള്ളം പൊതുവെ ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ കുടൽ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.
രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും മറ്റ് ദഹന പ്രശ്നങ്ങളും വയറിളക്കം, ഓക്കാനം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു. മറ്റൊന്ന് ജീരക വെള്ളം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ജീരക വെള്ളം ചർമ്മത്തെ തെളിമയോടെ നിലനിർത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
പ്രമേഹരോഗികൾക്ക് ജീരക വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ജീരകം ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മറ്റൊന്ന് ജീരക വെള്ളം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. ജീരകത്തിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. 7% ഇരുമ്പ് വരെ ഒരു ഗ്ലാസ് ജീരക വെള്ളത്തിൽ നിന്ന് ലഭിക്കും. അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, സി എന്നിവയും ജീരക വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
Last Updated Nov 3, 2023, 6:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]