ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപിച്ചപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ പുറത്ത്. കെ എൽ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായും ധ്രുവ് ജുറലിനെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായും ടീമിൽ ഉൾപ്പെടുത്തി.
കളിച്ച അവസാന ഏകദിനത്തിൽ സെഞ്ചുറി നേടി മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ സഞ്ജുവിനെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള താരമാണ് സഞ്ജു.
16 മത്സരങ്ങളിൽ നിന്ന് 14 ഇന്നിങ്സുകളിലായി 56.66 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും സഹിതമാണിത്.
99.6 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിലായിരുന്നു സഞ്ജു കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി (108) നേടിയത്.
സഞ്ജുവിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകിയ വിശദീകരണം, സഞ്ജു ഒരു ടോപ് ഓർഡർ ബാറ്ററാണെന്നും മധ്യനിരയിൽ കളിക്കുന്നതിനേക്കാൾ മികച്ച പ്രകടനം മുൻനിരയിലായിരിക്കുമെന്നുമാണ്. ധ്രുവ് ജുറൽ ഒരു മിഡിൽ ഓർഡർ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ടി20 ഫോർമാറ്റിൽ സഞ്ജു നിലവിൽ ഇന്ത്യൻ ടീമിനായി കളിക്കുന്നത് മധ്യനിരയിലാണെന്ന വസ്തുത അഗാർക്കർ സൗകര്യപൂർവം വിസ്മരിച്ചുവെന്നാണ് ആരാധകരുടെ വിമർശനം. സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന സൂചനകൾ നേരത്തെ തന്നെ പ്രകടമായിരുന്നു.
ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിലേക്ക് സഞ്ജുവിന് ക്ഷണം ലഭിച്ചിരുന്നില്ല. ഏഷ്യാ കപ്പിൽ കളിച്ച തിലക് വർമ, അഭിഷേക് ശർമ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ എ ടീമിൽ ഇടംപിടിച്ചിരുന്നു.
ഇവർ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം മുതൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. എന്നാൽ സഞ്ജുവിനെ എ ടീമിലേക്കു പോലും പരിഗണിച്ചില്ല.
ടീമിലെ മറ്റു താരങ്ങളായ ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാവുകയും ചെയ്തു. സഞ്ജുവിനെ കൂടാതെ ടി20 ടീം നായകൻ സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശർമ, ശിവം ദുബെ എന്നിവരെയും ഇന്ത്യൻ എ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
എന്നാൽ ഇവരിൽ നിന്ന് സഞ്ജുവിന്റെ സാഹചര്യം വ്യത്യസ്തമാണ്. ഇവർ നിലവിൽ ഏകദിന ടീമിന്റെ പരിഗണനയിലുള്ള താരങ്ങളല്ല.
എന്നാൽ സഞ്ജു, കളിച്ച അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ താരമാണ്. ഏകദിന ടീമിലേക്ക് പരിഗണനയുണ്ടായിരുന്നെങ്കിൽ സഞ്ജു തീർച്ചയായും ഇന്ത്യൻ എ ടീമിൽ ഇടംപിടിക്കേണ്ടതായിരുന്നു.
അതുണ്ടാകാത്തതുകൊണ്ടുതന്നെ, സഞ്ജുവിനെ സമീപഭാവിയിൽ ഏകദിന ടീമിൽ കാണാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. The selection committee keeps changing but the unfair treatment to Sanju Samson remains the same. I think BCCI is still looking at Rishabh Pant as second wicketkeeper option in ODIs that’s why they don’t want to include Sanju Samson as it will be easier to remove Dhruv Jurel.
pic.twitter.com/RvCvTRp9jR — Dhaval Patel (@CricCrazy0) October 4, 2025 I’ve watched everyone, but till now, no one has ever stood up for Sanju Samson. Everyone just talks nonsense.
Why isn’t Sanju in the ODI squad? Yesterday there was so much hype, and then suddenly he’s not even selected. You all know the kind of talent he has, the way he plays —… pic.twitter.com/chQSyIadnD — MD Raju (@MDRaju_Live) October 4, 2025 This is what Gautam Gambhir said during Sanju Samson’s last odi innings.
Sanju has scored in every position 3-6 in odis. Now they selected Jurel who hasn’t even played 10 list A matches.Any answers? @GautamGambhirpic.twitter.com/hsTF1ZOamx — Anurag™ (@Samsoncentral) October 4, 2025 Before becoming coach of team India, Gautam Gambhir used to hype Sanju Samson as one of the best white ball batter & wanted Samson to play ODIs regularly.Now Gambhir is coach & he has dropped Samson from ODIs when he has scored 100 in his last match!!
pic.twitter.com/8Xi7HfHljA — Rajiv (@Rajiv1841) October 4, 2025 സഞ്ജുവിനെ ടി20 ഫോർമാറ്റിൽ മാത്രം ഒതുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായും സംശയമുണ്ട്. ഓസ്ട്രേലിയക്കെതിരെ കെ എൽ രാഹുൽ തന്നെയാകും പ്രധാന വിക്കറ്റ് കീപ്പർ.
ധ്രുവ് ജുറലിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കണമെന്നില്ല. ഏകദിനത്തിൽ രാഹുലിനെയും ജുറലിനെയും മധ്യനിര ബാറ്റർമാരായ വിക്കറ്റ് കീപ്പർമാരായി നിലനിർത്താനാണ് സെലക്ഷൻ കമ്മിറ്റിയുടെ പദ്ധതി.
ചാമ്പ്യൻസ് ട്രോഫിയിൽ രാഹുൽ തന്നെയായിരിക്കും വിക്കറ്റ് കീപ്പർ. അതേസമയം, റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായി ഒതുങ്ങാനുള്ള സാധ്യതയും വർധിച്ചു.
ടി20 ഫോർമാറ്റിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പറായി തുടരുമ്പോൾ ജിതേഷ് ശർമ ബാക്ക് അപ്പ് താരമായി ടീമിലുണ്ടാകും. എന്നാൽ ഇവിടെയും സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമല്ല.
മുൻനിര ബാറ്ററായ സഞ്ജുവിന്, ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായി. നിലവിൽ മധ്യനിരയിലാണ് സഞ്ജു കളിക്കുന്നത്.
ഈ റോളിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഇതേ പ്രകടനം തുടർന്നാൽ ജിതേഷ് ശർമ ആ സ്ഥാനം നേടിയെടുക്കാനുള്ള സാധ്യതയേറെയാണ്.
ഏകദിനത്തിൽ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർക്ക് ശേഷം ആറാം നമ്പർ സ്ഥാനത്തായിരുന്നു സഞ്ജുവിന് അവസരം ലഭിക്കേണ്ടിയിരുന്നത്. നിലവിൽ അക്സർ പട്ടേലും ഹാർദിക് പാണ്ഡ്യയുമാണ് ഈ സ്ഥാനങ്ങളിൽ കളിക്കുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിൽ ഹാർദിക് ഇല്ലാത്തതിനാൽ നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കും. വരും മത്സരങ്ങളിൽ ഈ സ്ഥാനത്തേക്ക് തിലക് വർമ, റിയാൻ പരാഗ് തുടങ്ങിയ യുവതാരങ്ങളെ പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]