വാഷിങ്ടൺ: അപ്രതീക്ഷിതമായി യുവതിയെ തേടിയെത്തിയത് കോടികളുടെ ഭാഗ്യം. അലമാരയിൽ സൂക്ഷിച്ചുവെച്ച പഴയ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
യുഎസിലെ വിർജീനിയ സ്വദേശിനിയായ ആൽഫ്രെഡ ഹോക്കിൻസിനാണ് ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) സമ്മാനമായി അടിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് അലമാരയിലെ പെട്ടിയിൽ നിന്ന് ആൽഫ്രെഡ ടിക്കറ്റുകൾ കണ്ടെത്തുന്നത്.
ചുരണ്ടി നോക്കിയപ്പോഴാണ് ടിക്കറ്റുകളിലൊന്ന് സമ്മാനാർഹമാണെന്ന് മനസ്സിലായത്. സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയെന്ന് അവർ പ്രതികരിച്ചു. റിച്ച്മണ്ടിലെ ഒരു ഷോപ്പ് & ഗോ കൺവീനിയൻസ് സ്റ്റോറിൽ നിന്നാണ് ആൽഫ്രെഡ ടിക്കറ്റ് വാങ്ങിയത്.
എക്സ്ട്രീം ക്യാഷ് സ്ക്രാച്ച്-ഓഫ് ഗെയിമിന്റെ അവസാനത്തെ ഒന്നാം സമ്മാനമാണ് ഇവർക്ക് ലഭിച്ചതെന്ന് ലോട്ടറി അധികൃതർ വ്യക്തമാക്കി. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആലോചിച്ച് മികച്ച രീതിയിൽ വിനിയോഗിക്കുമെന്നും ആൽഫ്രെഡ പറഞ്ഞു.
നിലവിൽ അമേരിക്കയിൽ ലോട്ടറി ആവേശം വർധിച്ചുവരികയാണ്. മെഗാ മില്യൺസ് ജാക്ക്പോട്ട് 520 മില്യൺ ഡോളറായും പവർബോൾ ജാക്ക്പോട്ട് 174 മില്യൺ ഡോളറായും ഉയർന്നിട്ടുണ്ട്.
അടുത്തിടെ മിഷിഗണിലെ മകോംബ് കൗണ്ടിയിൽ നിന്നും ഒരാൾക്ക് വമ്പൻ തുക ജാക്ക്പോട്ടായി ലഭിച്ചിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]