തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നടൻ ജയറാമിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. ഭക്തിയുടെ പേരിൽ എത്ര നിഷ്കളങ്കമായി ന്യായീകരിച്ചാലും ജയറാമിൻ്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ വ്യക്തമാക്കി.
ശബരിമലയിലെ സ്വർണവാതിൽ വീട്ടിലെത്തിയപ്പോൾ ആ വിവരം ജയറാം അധികൃതരെ അറിയിക്കേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്ന് അത്തരമൊരു നടപടിയുണ്ടായില്ല.
ജയറാമിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു നടൻ ശബരിമല വിഷയത്തെ ഇത്ര ലാഘവത്തോടെ കണ്ടത് എങ്ങനെയെന്നും നേമം ഷജീർ ചോദിച്ചു. സ്വർണപ്പാളി വിവാദത്തിൽ ജയറാമിന്റെ പ്രതികരണം ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്ന് നടൻ ജയറാം പ്രതികരിച്ചു.
അയ്യപ്പൻ്റെ സമ്മാനമായി കണക്കാക്കിയാണ് അന്ന് പൂജയിൽ പങ്കെടുത്തതെന്നും, വർഷങ്ങൾക്കിപ്പുറം ഇത് വലിയൊരു പ്രശ്നമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും ജയറാം ന്യൂസ് കേരള.നെറ്റിനോട് പറഞ്ഞു. അയ്യപ്പൻ്റെ ഒരു രൂപ എടുത്താൽ പോലും ശിക്ഷ ലഭിക്കും, അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് ഓർക്കണം.
ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി പോറ്റി വഴി ഉണ്ടാക്കിയിരുന്ന വാറൻ്റി കരാർ ദേവസ്വം ബോർഡ് റദ്ദാക്കി. ഇനിമുതൽ സ്ഥാപനവുമായി നേരിട്ട് ഇടപാട് നടത്താനാണ് ബോർഡിൻ്റെ തീരുമാനം.
2019-ൽ ചെന്നൈയിൽ സ്വർണം പൂശിയപ്പോൾ 40 വർഷത്തേക്ക് പോറ്റിയുടെ പേരിലാണ് വാറൻ്റി നൽകിയിരുന്നത്. ഈ കരാർ ഉപേക്ഷിക്കുന്നത് വഴി ബോർഡിന് 18 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് വാറൻ്റി ഉപേക്ഷിക്കാൻ ബോർഡ് നിർബന്ധിതമായത്. ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല, പി എസ് പ്രശാന്ത് ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്.
സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ പാളിച്ചകളൊന്നും സംഭവിച്ചിട്ടില്ല. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതല്ല, അദ്ദേഹത്തോട് ചെന്നൈയിൽ എത്താൻ നിർദേശിക്കുകയായിരുന്നുവെന്നും പി.എസ് പ്രശാന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.
പൊലീസ് അകമ്പടിയോടെയാണ് തിരുവാഭരണം കൊണ്ടുപോയതെന്നും കമ്മീഷണർ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ട് ക്രിയേഷൻസുമായുള്ള വാറൻ്റി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്.
ഇത്തരം തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]