കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം നേടിയ TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസിയാണ് ഈ ഭാഗ്യ ടിക്കറ്റ് വിറ്റത്.
പാലക്കാട് ലോട്ടറി ഓഫീസിൽ നിന്നാണ് ഏജൻസി ടിക്കറ്റ് വാങ്ങിയത്. നെട്ടൂർ സ്വദേശിയായ ഏജൻ്റ് ലതീഷാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.
ഭഗവതി ഏജൻസിയിൽ നിന്ന് 800 ടിക്കറ്റുകൾ താൻ വാങ്ങിയിരുന്നതായി ലതീഷ് പറഞ്ഞു. ഒന്നാം സമ്മാനത്തിന് പുറമെ, മൂന്നാം സമ്മാനവും കൊച്ചി ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ട്.
ഇനി ബമ്പർ അടിച്ച ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. റെക്കോർഡ് വിൽപ്പന; വിറ്റഴിഞ്ഞത് 75 ലക്ഷം ടിക്കറ്റുകൾ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ് ചടങ്ങുകൾ നടന്നത്.
25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ, ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. ഇത്തവണ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ, കേടുപാടുകൾ സംഭവിച്ച ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം വിറ്റഴിഞ്ഞിരുന്നു.
തിരുവോണം ബമ്പർ BR 105: വിജയിച്ച നമ്പറുകൾ
ഒന്നാം സമ്മാനം – 25 കോടി രൂപ
TH 577825
സമാശ്വാസ സമ്മാനം – 5 ലക്ഷം രൂപ
TA 577825
TB 577825
TC 577825
TD 577825
TE 577825
TG 577825
TJ 577825
TK 577825
TL 577825
രണ്ടാം സമ്മാനം – ഒരു കോടി രൂപ
TK 459300
TD 786709
TC 736078
TL 214600
TC 760274
TL 669675
TG 176733
TG 307775
TD 779299
TB 659893
TH 464700
TH 784272
TE 714250
TB 221372
TL 160572
TL 701213
TL 600657
TG 801966
TG 733332
TJ 385619
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]