![](https://newskerala.net/wp-content/uploads/2024/10/d.1728053521.jpg)
ഒക്ടോബർ 10 മുതൽ 13 വരെ തായ്ലൻഡിൽ വച്ച് നടക്കുന്ന മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം അംഗങ്ങളായ അഞ്ച് കേരള മിനി ഗോൾഫ് കായിക താരങ്ങൾ ഒക്ടോബർ 6 ന്
ഹൈദ്രാബാദിൽ നിന്നും തായ്ലാന്റിലേക്കു യാത്ര തിരിക്കും . ഷജീർ എം ,അഭിമന്യു വി നായർ , ആരോൺ മാർട്ടിൻ ഡിസിൽവ , ബി. കൃഷ്ണ , ഭദ്ര ആർ പിള്ള. എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംനേടിയത്. ദേശീയ മിനി ഗോൾഫ് മത്സരങ്ങളിൽ സ്വർണമെഡൽ ജേതാക്കളാണു ഈ കായിക താരങ്ങൾ . ആദ്യമായാണ് കേരള മിനി ഗോൾഫ് താരങ്ങൾ ഒരു അന്തർദേശീയ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത് . ആകെ 22 അംഗ ഇന്ത്യൻ ടീം ആണ് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]