
കണ്ണൂർ: കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന് വീണ് പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നടപടിയെടുത്തത്. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി.
കുട്ടിയ്ക്കേറ്റ പരിക്ക് രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തലയിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുടുംബം പരാതി പറഞ്ഞിരുന്നു. കുട്ടിക്ക് പരിക്ക് പറ്റിയ വിവരം ജീവനക്കാർ മാതാപിതാക്കളെയും അറിയിച്ചില്ല. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലങ്കയെ ചുവപ്പിച്ച അനുരയെ നേരിൽ കണ്ട് അഭിനന്ദിച്ച് ജയശങ്കർ, ഹരിനിയുമായും കൂടിക്കാഴ്ച; ‘ഡിജിറ്റൽ മേഖലയിൽ സഹകരണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]