
ദുബായിലെ എല്ലാ കൊമേഴ്സ്യൽ സെന്ററുകളിലും മാളുകളിലും പ്രത്യേക കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്. 900-ൽ അധികം വരുന്ന ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭ്യമാകും.
ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാനായി ആഴ്ച്ചതോറും മാസംതോറും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.
പഴം, പച്ചക്കറി, ജ്യൂസ്, വെള്ളം, പാൽ ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, സുഗന്ധവ്യജ്ഞനം, അരി, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭിക്കും. യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഓൺലൈൻ പോർട്ടലിലും കിഴിവ് നേടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]