
.news-body p a {width: auto;float: none;}
ഹെെദരാബാദ്: രാഹുൽ ഗാന്ധിയോട് പാർട്ടി നേതാക്കളെ നിലക്കുനിറുത്തണമെന്ന ആവശ്യവുമായി നടി അമല അക്കിനേനി. അക്കിനേനി കുടുംബത്തിനെതിരെ തെലുങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിലാണ് അമലയുടെ സോഷ്യൽ മീഡിയ വഴിയുള്ള പ്രതികരണം. സുരേഖ മാപ്പ് പറയണമെന്നും അമല ആവശ്യപ്പെട്ടു.
”വനിതാ മന്ത്രി രാക്ഷസരൂപത്തില്‍ മാറി ഇല്ലാകഥകള്‍ ചമയുന്നത് ഞട്ടലുണ്ടാക്കുന്നതാണ്. സമൂഹത്തില്‍ സമാധാനപരമായി ജീവിക്കുന്ന പൗരന്മാരെ രാഷ്ട്രീയ പോരിനായി വിനിയോഗിക്കുകയാണ്. ഒരു നാണവുമില്ലാതെ എന്റെ ഭര്‍ത്താവിനു നേരെ അപകീര്‍ത്തിപ്പെടുത്ത കഥകള്‍ പ്രചരിപ്പിക്കാനായി മര്യാദയില്ലാത്ത ഒരു പറ്റം ആളുകളുടെ വാക്കുകള്‍ നിങ്ങള്‍ വിശ്വാസത്തില്‍ എടുക്കുകയോണോ?
.
പ്രിയപ്പെട്ട രാഹുൽ, ക്രിമിനലുകളെ പോലെ തരംതാണ രീതിയില്‍ നേതാക്കള്‍ മാറിയാല്‍ രാജ്യത്തെ സ്ഥിതി എന്താകും? മാനുഷിക മര്യാദയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ നേതാക്കളോട് ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനില്‍ക്കാന്‍ പറയണം. മന്ത്രിയോട് എന്റെ കുടുംബത്തോട് മാപ്പ് പറയാനും ആവശ്യപ്പെടണം. ഈ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കണം. ”- അമലയുടെ വാക്കുകൾ.
സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കെ.ടി.ആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്വെന്ഷന് സെന്റര്‍ പൊളിച്ചുമാറ്റാതിരിക്കുന്നതിന് പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെ.ടി.ആര് ആവശ്യപ്പെട്ടുവെന്നും ഇത് സാമന്ത വിസമ്മതിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവം വിവാദമായതോടെ സാമന്ത, നാഗചൈതന്യ, പിതാവും സൂപ്പർതാരവുമായ നാഗാര്‍ജുന എന്നിവര്‍ കൊണ്ട സുരേഖയ്ക്കെതിരെ രംഗത്തുവന്നിരുന്നു.