
.news-body p a {width: auto;float: none;}
കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിൽ വിപ്ലവം തീർത്ത ഫ്ളിക്സ് ബസ് സർവീസ് ഇന്ത്യയിലേക്ക് എത്തുന്നെന്ന യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ നഗരങ്ങളെ തമ്മിൽ ബന്ധിപ്പക്കുന്ന ഫ്ളിക്സ് ബസ് ഇന്ന് 40 രാജ്യങ്ങളിലായി 5000ഓളം സ്ഥലങ്ങളിൽ നാല് ലക്ഷത്തോളം റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് ഫ്ളിക്സ് ബസ് ദക്ഷിണേന്ത്യയിലേക്ക് സർവീസ് വ്യാപിപ്പിച്ചത്. ഇപ്പോഴിതാ ഫ്ളിക്സ് ബസ് കേരളത്തിലേക്കും എത്തുന്നെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഈ വർഷാവസാനം കേരളത്തിലേക്കുള്ള സേവനങ്ങൾ ഫ്ളിക്സ് ബസ് ആരംഭിക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരു നഗരത്തെ ലക്ഷ്യമാക്കിയായിരിക്കും ആദ്യ സർവീസ്. രണ്ട് റൂട്ടുകളിലായി നാല് ബസുകളുമായാണ് കമ്പനി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-ആലപ്പുഴ എന്നിവയായിരിക്കും റൂട്ടുകൾ.
ഫ്ളിക്സ് ബസ് സർവീസ് ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ ഇനി ബംഗളൂരു യാത്ര സാദ്ധ്യമാക്കാം. നിലവിൽ സ്വാകാര്യ ബസുകൾ ഈ റൂട്ടിൽ കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. കൊച്ചി, ആലപ്പുഴ, തൃശൂർ, പാലക്കാട് തുടങ്ങിയ പ്രധാന നഗരങ്ങളിലായിരിക്കും കമ്പനിയുടെ പ്രാഥമിക ശ്രദ്ധയെന്ന് വിപുലീകരണത്തെക്കുറിച്ച് സംസാരിച്ച ഫ്ളിക്സ് ബസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൂര്യ ഖുറാന പറഞ്ഞു.
ഔദ്യോഗികമായ കരാറുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പങ്കാളിത്തം രൂപീകരിക്കുന്നതിനായി ഫ്ളിക്സ് ബസ് നിലവിൽ നിരവധി പ്രാദേശിക ബസ് ഓപ്പറേറ്റർമാരുമായി ചർച്ചകൾ നടത്തിവരികയാണ്. സർവീസുമായി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രമോഷനുകളൊന്നും ഉണ്ടാവില്ലെന്നും തുടക്കം മുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി മത്സരാധിഷ്ഠിത നിരക്കുകൾ നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഖുറാന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദക്ഷിണേന്ത്യയിലേക്ക്
ബംഗളൂരുവിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിനിടെ, ദക്ഷിണേന്ത്യയിലുടനീളമുള്ള 33 നഗരങ്ങളെ ബന്ധിപ്പിച്ച് കമ്പനി ആറ് പുതിയ റൂട്ടുകൾ അവതരിപ്പിച്ചിരുന്നു. 101 നഗരങ്ങളിലായി 200 റൂട്ടുകളിലാണ് ഫ്ളിക്സ് ബസ് സർവീസ് നടത്തുന്നത്. ദക്ഷിണേന്ത്യയിലേക്ക് പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായി ഇതുമാറി. ബംഗളൂരുവിൽ നിന്ന് ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള ഉദ്ഘാടന റൂട്ടുകൾ പ്രഖ്യാപിച്ചത്.
കമ്പനിയുടെ ലോഞ്ചിന്റെ അടിസ്ഥാനത്തിൽ 99 രൂപ നിരക്കിൽ പരിമിതകാല പ്രമോഷൻ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. സെപ്തംബർ 3 മുതൽ 15 വരെ നീണ്ടുനിന്ന ഓഫർ ജനകീയ ശ്രദ്ധ ആകർഷിച്ചു. ദക്ഷിണേന്ത്യയിൽ വിന്യസിച്ചിരിക്കുന്ന ബസുകൾ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്, ഇത് മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. എബിഎസ്, ഇഎസ്സി, 2പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ബസുകൾ യാത്രക്കാർക്ക് ഉയർന്ന സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നു.