
ചെന്നൈ: കുറച്ചു നാളുകളായി കോളിവുഡിലെ പ്രധാന വാര്‍ത്ത നടന് ജയം രവിയും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയും അതിനെ തുടര്‍ന്ന് നടക്കുന്ന വാക്ക്പ്പോരുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അവിചാരിതമായാണ് സോഷ്യല്‍ മീഡിയയില്‍ ജയം രവിയും നടി പ്രിയങ്കയും വിവാഹം കഴിഞ്ഞ രീതിയില്‍ നില്ക്കുന്ന ഫോട്ടോ പ്രചരിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
പല കോളിവുഡ് പേജുകളും ക്യാപ്ഷനുകള്‍ നല്‍കാതെ ഇവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെയാണ് ചര്‍ച്ച വേറെ രീതിയിലായത്. മാത്രവുമല്ല ജയം രവിയുടെ ആരോപണങ്ങളോട് മുന്‍ ഭാര്യ ആരതി രൂക്ഷമായി പ്രതികരിച്ച് ദിവസത്തിനുള്ളിലാണ് ഫോട്ടോ വൈറലായത്.
എന്നാല്‍ ഇതൊരു വിവാഹം ഫോട്ടോയല്ലെന്നും, ഇത് സിനിമയുടെ സ്റ്റില്ലാണ് എന്നുമാണ് മനസിലാകുന്നത്. എം രാജേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു റോംകോം ചിത്രമാണ് ബ്രദർ. ഈ ചിത്രത്തിലെ ഒരു ഫോട്ടോയാണ് ഇത്. 2022 ഓഗസ്റ്റിൽ പ്രഖ്യാപിച്ച ചിത്രം ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന്റെ പ്രചാരണത്തിന് കൂടിയാണ് ചിത്രം പുറത്തുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇത്തരം ഒരു ഫോട്ടോ ബ്രദര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ഇപ്പോഴത്തെ വാര്‍ത്തകള്‍ കൂടി മനസിലാക്കി ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മനപൂര്‍വ്വം ഉപയോഗിച്ചതാണ് എന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഈ സമയത്ത് ഇത്തരം പ്രമോഷന് വേണോ എന്ന ചോദ്യവും ചില തമിഴ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം ബ്രദര്‍ ചിത്രത്തിന്റെ വിവിധ പ്രമോഷനുകള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റയില്‍ ജയം രവി ഈ ചിത്രം ഇട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അതേ സമയം ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹ മോചന കേസ് ഇനി കോടതിയിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. അടുത്തിടെ ജയം രവിയുടെ ചില ആരോപണങ്ങള്‍ ക്ഷമയെ പരീക്ഷിക്കുന്നുവെന്നും തന്റെ നിശബ്ദത ബലഹീനതയായി എടുക്കരുതെന്നും ആരതി പത്രകുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.
‘ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോപ്പ് പടം’; ഒടിടിക്ക് പോലും വേണ്ടതെ യൂട്യൂബില്‍ വന്നു, പിന്നെ സംഭവിച്ചത് അത്ഭുതം!
കമല്ഹാസന് ചിത്രത്തിന് പിന്നാലെ അടുത്ത നിര്‍ണ്ണായക തീരുമാനം നയന്‍താര ചിത്രത്തിനോ; പുതിയ അപ്ഡേറ്റ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]