
.news-body p a {width: auto;float: none;}
കഴിഞ്ഞ മാസമാണ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച് അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഡിഡ്ഡിയുടെ അറസ്റ്റ് ഉണ്ടായത്. ഡിഡ്ഡിക്കെതിരെ 120 ഓളം പേരാണ് ലെെംഗിക പീഡന പരാതി നൽകിയത്. പലതരത്തിലുള്ള നിയമവിരുദ്ധപ്രവർത്തനങ്ങളും ഡിഡ്ഡി നടത്തുന്നുണ്ടെന്നും ഇത് പല താരങ്ങൾക്കും അറിയാമെന്നുമാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്. ഡിഡ്ഡി പാർട്ടികളിലാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ പാർട്ടിക്ക് അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും സെലിബ്രിറ്റീസ് പങ്കെടുത്തിരുന്നു.
എന്താണ് ഡിഡ്ഡി പാർട്ടി
ഷോൺ ഡിഡ്ഡിയുടെ പാർട്ടികൾ ഹോളിവുഡ് താരങ്ങൾക്കിടയിൽ വളരെ പ്രശസ്തമായ ഒന്നാണ്. എന്നാൽ പാർട്ടിയിൽ പങ്കെടുത്ത ശേഷം എന്താണ് സംഭവിക്കുന്നതെന്ന് അവരിൽ പലർക്കും അറിയില്ല. പുറത്തുവരുന്ന റിപ്പോട്ടുകൾ പ്രകാരം ഈ പാർട്ടിയിൽ സ്ഥിരമായി പങ്കെടുക്കുന്ന പലരും ഉണ്ടായിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാകുമ്പോൾ ഇവർ ഈ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകുന്നു. അതിനായി അവർക്ക് മാത്രം അറിയാവുന്ന സിഗ്നലുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഡിഡ്ഡി പാർട്ടികൾ രാത്രി മുതൽ പുലച്ചെ ഏഴ് മണി വരെ കാണുന്നു. എന്നാൽ രണ്ട് മണിക്ക് ശേഷം ഈ പാർട്ടി മറ്റൊരു തരത്തിലേക്ക് മാറുന്നുവെന്നാണ് ചില വിദേശ മാദ്ധ്യമങ്ങളുടെയും റിപ്പോർട്ട്. ഉയർന്ന രീതിയിലുള്ള മയക്കുമരുന്നുകൾ ഈ സമയത്ത് വിതരണം ചെയ്യുകയും സ്ത്രീകൾ അവർ പോലും അറിയാതെ നഗ്നരാകുകയും ചെയ്യുന്നു. പാർട്ടികളിൽ കൂടുതൽ പേരും നഗ്നരായാണ് നടന്നിരുന്നത്.
ഈ സമയം എന്താണ് നടക്കുന്നതിനെക്കുറിച്ച് പലക്കും അറിവുണ്ടാവില്ല. എന്നാൽ ഇതെല്ലാം അവിടെ ഘടിപ്പിച്ചിരിക്കുന്ന ഒളിക്യാമറയിൽ പതിയുകയും പിന്നെ ഇത് ഉപയോഗിച്ച് പല താരങ്ങളെയും ഡിഡ്ഡി ഭീഷണിപ്പെടുത്തിയതായും പറയുന്നു. ചില ദിവസങ്ങളിൽ ‘ഫ്രീക്ക് ഓഫ്സ്’ എന്ന പേരിൽ നീണ്ടുനിൽക്കുന്ന സെക്സ് പാർട്ടികൾ നടത്തിയിരുന്നു. നിരവധി താരങ്ങളെ പുരുഷ ലെെംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ വീഡിയോകൾ എടുത്ത് സൂക്ഷിച്ചിരുന്നു.
പല വലിയ താരങ്ങളും ഇതിന് ഇരകളാണെന്നാണ് പുറത്തുവരുന്ന വിവരം. മുതിന്നവർ മാത്രമല്ല കുട്ടികളും ഇതിന് ഇരയായിട്ടുണ്ട്. സെക്സ് റാക്കറ്റ് പോലുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് പിന്നിൽ ഇനിയും കൂടുതൽ പേർ ഉണ്ടെന്നാണ് വിവരം.
ഇത് ഹോളിവുഡിനെ തന്നെ ആശങ്കയിലാക്കി. നമ്മൾ ഇന്ത്യക്കാർക്ക് പരിചയമുള്ള പല പോപ്പ് താരങ്ങളുമായി അടുത്ത ബന്ധം ഡിഡ്ഡിക്കുണ്ട്. ജെയ് ഇഡ്സ്, ബിയോൺസ്, ജെന്നിഫർ, ലിയോനാർഡോ ഡികാപ്രിയോ, അഷർ, ജസ്റ്റിൻ ബീബർ എന്നിവ ആ ലിസ്റ്റിൽ ഉണ്ട്. ജസ്റ്റിൻ ബീബർ ചെറുപ്പം മുതൽ ഡിഡ്ഡിയുമായി വളരെ അടുത്ത ബന്ധമാണ് പുലത്തിയിരുന്നു. ഇവർക്ക് ഇതിൽ പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ജസ്റ്റിൻ ബീബർ ഇതിന് ഇരയാണെന്ന് പറയുന്നവരും ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാൻഷൻ റെയ്ഡ്
ഈ പാർട്ടികൾ നടന്നിരുന്നത് ഡിഡ്ഡിയുടെ മാൻഷനായ മിയാമിയിലാണ്. ന്യൂയോർക്ക് പോസ്റ്റ് പ്രകാരം സെക്സ് ടോയ്സ്, ബോണ്ടേജ് ഗിയർ, ഒളിക്യാമറകൾ, 10,000 ഓളം ബേബി ഓയിലുകൾ, അടിവസ്ത്രങ്ങൾ എന്നിവ നിറഞ്ഞ സെക്സ് റൂമുകൾ ഈ വസതിയിൽ കണ്ടെത്തിയതായി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. സെക്സ് പാർട്ടിക്കിടെ ഒളിക്യാമറകളിൽ അത് ഷൂട്ട് ചെയ്തതായും ഉദ്യോഗസ്ഥർ പറയുന്നു.
മിയായിലെ റെയ്ഡിന് പിന്നാലെ പല ഗോസിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി വരുന്നുണ്ട്. പോപ്പ് രാജാവ് മെെക്കൽ ജാക്സൻ, ആലിയ, ലിസ ലോപ്സ് (ലെഫ്റ്റ് ഐ) എന്നിവരുടെ മരണത്തിന് ഡിഡ്ഡിക്ക് പങ്കുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നത്. ജെ കോളിന്റെ 2014ൽ പുറത്തിറങ്ങിയ ‘ഷി നോസ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ടണൽ
ടിക്ടോക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചില ഉപഭോക്താക്കൾ ഡിഡ്ഡിയുടെ വീട്ടിൽ ഒരു ടണൽ അഥവാ തുരങ്കം കണ്ടെത്തിയയെന്ന് അവകാശപ്പെടുന്നു. ഈ തുരങ്കം മെെക്കൽ ജാക്സ്ന്റെ വീട്ടിലെ ബേസ്മെന്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ചിലർ ആരോപിക്കുന്നു. എന്നാൽ ഈ തുരങ്കം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ടണലിന്റെ പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് റോയിട്ടേഴ്സ് പറയുന്നു.
ഡിഡ്ഡിയും മെെക്കൽ ജാക്സണും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. 2003ൽ ഡിഡ്ഡിയും മെെക്കൽ ജാക്സനും ഒരുമിച്ച് ഒരു പാർട്ടിയിൽ ഇരുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ഡിഡ്ഡി നടത്തിയ പാർട്ടിയുടെതല്ലെന്നാണ് മെെക്കൽ ജാക്സന്റെ ആരാധകർ പറയുന്നത്. മെെക്കൽ ജാക്സന്റെ മരണത്തിന് കാരണം ഡിഡ്ഡിയാണെന്നും ചിലർ ആരോപിക്കുന്നു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയകളിൽ വലിയ ചർച്ചയായതിന് പിന്നാലെ പല തിയറികളും പുറത്തുവരുന്നു.