![](https://newskerala.net/wp-content/uploads/2024/10/jail-term_1200x630xt-1024x538.jpg)
മോൺമൌത്ത്ഷെയർ: ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ യുവതി കാണുന്നത് അസാധാരണ സംഭവംങ്ങൾ. പിന്നാലെ പരാതി, അന്വേഷണത്തിന് പിന്നാലെ യുവാവ് അറസ്റ്റിൽ. രാവിലെ ജോലിക്ക് പോവുന്ന സമയത്ത് അലക്കാനിട്ട തുണികൾ എല്ലാം ഉണക്കി മടക്കിയെടുത്ത് വച്ച നിലയിൽ, വേസ്റ്റ് പാത്രങ്ങൾ കഴുകിയ വച്ച നിലയിൽ, എല്ലാം ഭംഗിയായ അടുക്കി വച്ച നിലയിൽ കൂടാതെ അടുപ്പത്ത് ചൂടോടെ ഭക്ഷണവും തയ്യാറാക്കി വച്ചിരിക്കുന്ന വിചിത്ര അനുഭവമാണ് ബ്രിട്ടനിലെ വെയിൽസിലെ മോൺമൌത്ത്ഷെയറിൽ യുവതി ജൂലൈ 16 മുതൽ നേരിട്ടത്.
വിചിത്ര സംഭവങ്ങൾക്ക് കാരണം കണ്ടെത്താനാവാതെ ഭയന്ന് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് വിചിത്ര സ്വഭാവമുള്ള കള്ളനെ പൊലീസ് പിടികൂടിയത്. 36കാരനായ ഡാമിയൻ വോജ്നിലോവിക്സിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെക്കാലത്തെ അന്വേഷണത്തിന് പിന്നാലെയാണ്. ഇതിനോടകം നിരവധി സ്ഥലത്ത് ഇയാൾ സമാന രീതിയിൽ മോഷണം നടത്തിയിരുന്നു. വീട് വൃത്തിയാക്കി ഭക്ഷണവും ഉണ്ടാക്കി വച്ച് വിശ്രമിക്കുക എന്ന കുറിപ്പും വച്ച ശേഷമായിരുന്നു ഇയാളുടെ മോഷണം. ആരോ പിന്നാലെ നടന്ന് നിരീക്ഷിക്കുന്ന പോലുള്ള ഭയപ്പെടുത്തുന്ന അനുഭവമാണ് യുവാവ് സ്വന്തം വീട്ടിൽ നൽകിയിരുന്നതെന്നാണ് യുവതി പരാതിപ്പെട്ടത്. സ്വന്തം വീട്ടിൽ കഴിയാൻ ഭയന്ന യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ യുവതിയുടെ വീട്ടിൽ മോഷണം നടന്നത്.
സമാനമായ മറ്റൊരു വീട്ടിലും ഇത്തരത്തിലെ അസാധാരണ സംഭവങ്ങൾ നടന്നെങ്കിലും വീട്ടിലും പരിസരത്തുമായുള്ള സിസിടിവിയിൽ യുവാവിന്റെ മുഖം കൃത്യമായി തെളിഞ്ഞതോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തെരുവിൽ അലഞ്ഞ് നടന്നിരുന്ന യുവാവാണ് ഇത്തരത്തിൽ വീട്ടുകാരെ ഭയപ്പെടുത്തി മോഷണം നടത്തിയിരുന്നത്. മോഷണ കുറ്റം ചുമത്തിയ യുവാവിന് വ്യാഴാഴ്ചയാണ് ശിക്ഷ വിധിച്ചത്. 22 മാസം തടവ് ശിക്ഷ അനുഭവിക്കാനാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]