സ്ഥിരമായി ഹെൽമറ്റ് ധരിക്കുന്നത് ചില പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അവ എന്തൊക്കെയാണെന്ന് അറിയാം
വളരെ എളുപ്പം യാത്ര ചെയ്യാൻ കഴിയുന്ന വാഹനങ്ങളാണ് ടൂവിലറുകൾ. ഇക്കാലത്ത് എല്ലാ വീട്ടിലും ഒരു ടൂവീലറെങ്കിലും ഉറപ്പായും കാണും
സുരക്ഷിതമായ ടൂവീലർ യാത്രയ്ക്ക് ഹെൽമറ്റ് നിർബന്ധമാണ്. അപകടങ്ങളിൽ ഗുരുതരമായ പരിക്കുകളെ ഹെൽമറ്റ് തടയും.ഹെൽമറ്റ് ഇല്ലാതെ ടൂവീലർ ഓടിക്കുന്നത് കുറ്റകരമാണ്. ഫെെൻ നൽകേണ്ടിവരും.
എന്നാൽ സ്ഥിരമായി ഹെൽമറ്റ് ധരിക്കുന്നത് ചില പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അവ എന്തൊക്കെയാണെന്ന് അറിയാം
പലപ്പോഴും മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണമായി ഹെൽമറ്റുകൾ മാറാറുണ്ട്
തല മുഴുവൻ കവർ ചെയ്ത് ഹെൽമറ്റ് വയ്ക്കുമ്പോൾ തലയോട്ടിയിൽ വിയർപ്പ് കൂടും. ഈ നനവ് ശിരോചർമ്മത്തിൽ പൂപ്പലിനും താരനും കാരണമാകുന്നു. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നു
ഉപയോഗിച്ച ശേഷം ഹെൽമറ്റ് എപ്പോഴും ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാൻ. ഇത് തലയിൽ അണുബാധ ഉണ്ടാകുന്നത് തടയുന്നു.
ദൂരയാത്രകൾ പോകുമ്പോൾ ഇടയ്ക്ക് ബൈക്ക് നിർത്തി ഹെൽമറ്റ് ഊരിവയ്ക്കുക. ഇത് വിയർപ്പ് തങ്ങി നിൽക്കുന്നത് തടയും
ഹെൽമറ്റ് ധരിക്കുന്നതിന് മുൻപ് തലമുടി ഒരു കോട്ടൺ തുണി ഉപയോഗിച്ച് കവർ ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് മുടി കൊഴിച്ചിൽ ഒരുപരിധിവരെ തടയുന്നു.
മുടി തീരെ വരണ്ടതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിച്ചാൽ ഹെൽമറ്റും മുടിയും തമ്മിലുള്ള ഉരസൽ കൂടുകയും മുടി കൊഴിയാനും ഇടയാകും
നല്ലപോലെ ഇറുകിയ ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മുടി വലിച്ച് കെട്ടി വെച്ചതിന് ശേഷം ഹെൽമെറ്റ് വയ്ക്കാതിരിക്കുക. മുടി ലൂസാക്കി ഇടണം.
ഹെൽമെറ്റിൽ എണ്ണമയം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്ക് ഹെൽമെറ്റ് ക്ലീൻ ചെയ്യുക. നനഞ്ഞ മുടിയിൽ ഹെൽമെറ്റ് വെക്കുന്നത് ഫംഗൽ ഇൻഫക്ഷന് കാരണമാകുന്നു
ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]