കോഴിക്കോട്: മതസ്പർദ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ ലോറിയുടമ മനാഫ്. ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കും. വലിയ മാനസിക സംഘർഷത്തിലാണിപ്പോഴെന്നും മനാഫ് പറഞ്ഞു. വളരെ വികാരാധീനമായിട്ടായിരുന്നു മനാഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
മനാഫിന്റെ വാക്കുകൾ:
ഞാൻ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിക്കുന്നത്. മനാഫ് ഒരിക്കലും മതങ്ങളെ തമ്മിൽ തല്ലിക്കില്ല. അറിഞ്ഞുകൊണ്ട് ആ കുടുംബത്തോട് ഒരു തെറ്റും ചെയ്തിട്ടില്ല. ഇന്നലെ പത്രസമ്മേളനത്തിൽ മാപ്പും പറഞ്ഞതാണ്. ഒരിക്കലും അവർക്കെതിരേ മോശം കമന്റിടരുത്, സൈബർ ആക്രമണം നടത്തരുത് എന്നുതന്നെയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. എന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഞാൻ അഭ്യർത്ഥിച്ചു. ഇതുവരെ ഞാൻ ആ കുടുംബത്തോടൊപ്പമായിരുന്നു. ഇനി എന്നെ കേസിൽ ശിക്ഷിച്ചാലും ഞാൻ അവർക്കൊപ്പമാണ്. അർജുനെ കിട്ടിയതോടെ ജീവിതത്തിൽ സമാധാനം കിട്ടുമെന്ന് വിചാരിച്ചു. അതില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]