
മുംബൈ: കഴിഞ്ഞ ദിവസമാണ് സൂര്യ-ജ്യോതിക ദമ്പതിമാരുടെ മൂത്തമകളാണ് ദിയയുടെ നേട്ടം സംബന്ധിച്ച് അമ്മ ജ്യോതിക സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തത്. മകള്‍ ഡോക്യുമെന്ററി സംവിധാനം ചെയ്ത് അവാര്‍ഡ് നേടിയതില്‍ സന്തോഷം പങ്കുവെച്ചാണ് ജ്യോതിക എത്തിയത്.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ മകളുടെ ഫോട്ടോസഹിതം നടി ഈ സന്തോഷം പങ്കുവച്ചത്. ലീഡിംഗ് ലൈറ്റ് – ദി അണ്‍ടോള്‍ഡ് സ്റ്റോറീസ് ഓഫ് ബിഹൈന്‍ഡ് ദി സീന്‍സ് എന്നാണ് ദിയ ഒരുക്കിയ ഡോക്യുമെന്ററിയുടെ പേര്. ചലച്ചിത്ര രംഗത്ത് അണിയറയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമാണ് പറയുന്നത്.
ഇതിനകം വിവിധ മേളകളില്‍ 13 മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഡോക്യുമെന്ററി ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫിലിംഫെയര്‍ അവാര്‍ഡില്‍ ദിയയുടെ ഈ ഡോക്യുമെന്ററിയ്ക്ക് രണ്ട് അവാര്‍ഡുകളും ലഭിച്ചു. മികച്ച ഡോക്യുമെന്ററി അവാര്‍ഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡുമാണ് ലഭിച്ചത്.
പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് ഈ ഡോക്യൂമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും മുംബൈയിലായിരുന്നു ഷൂട്ടിംഗ്. ജ്യോതിക ഡോക്യുമെന്ററിയുടെ ലിങ്ക് അടക്കം ഷെയര്‍ ചെയ്താണ് മകളെ അഭിനന്ദിച്ചത്.
കഴിഞ്ഞ ദിവസം മകളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് ജ്യോതിക ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. രാധിക ശരത് കുമാര്‍ അടക്കം പല പ്രമുഖരും പോസ്റ്റിന് അടിയില്‍ ദിയയുടെ നേട്ടത്തിന് അഭിനന്ദനം അറിയിച്ച് എത്തുന്നുണ്ട്. ഇതിനൊപ്പം തന്നെ ദിയ തന്നെ അമ്മയ്ക്ക് നന്ദി പറഞ്ഞ് എത്തിയിട്ടുണ്ട്.
അതേ സമയം പോസ്റ്റില്‍ സൂര്യയെ പരാമര്‍ശിക്കാത്തതില്‍ വിമര്‍ശിക്കുന്ന ചില കമന്റുകളും പോസ്റ്റിലുണ്ട്. എന്നാല്‍ അനാവശ്യമായ വിവാദത്തിന് നല്ല പോസ്റ്റില്‍ ഇടം നല്‍കരുതെന്ന് മറുപടിയും ഇതിന് ചിലര്‍ നല്‍കുന്നുണ്ട്. View this post on Instagram A post shared by Jyotika (@jyotika) കാര്‍ത്തിയും, അരവിന്ദ് സ്വാമിയും പ്രധാന വേഷത്തില്‍ എത്തി തമിഴകത്ത് വിജയകരമായി പ്രദര്‍ശനം തുടരുന്ന മെയ്യഴകന് എന്ന ചിത്രം ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
കുറേക്കാലമായി ജ്യോതിക മുംബൈയിലാണ് താമസിക്കുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ മക്കളും മുംബൈയിലാണ് താമസം. ശ്ശോ, നശിപ്പിക്കുമോ : വിജയ്യുടെ അവസാന ചിത്രം ആഘോഷിക്കാന്‍ നില്ക്കുന്ന പ്രേക്ഷകരെ ആശങ്കയിലാക്കി ആ വാര്‍ത്ത !
‘തെക്ക് വടക്ക് പോലെ രണ്ടുപേര്‍’: സുരാജും വിനായകനും മത്സരിച്ച് അഭിനയിക്കുന്നു, ടീസറുകള്‍ പുറത്ത് ! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]