
കൊല്ലം: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിൽപ്പെട്ടയാളെ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടി. അയത്തിൽ വടക്കേവിള സ്വദേശി സുധീഷാണ് അറസ്റ്റിലായത്. മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടുന്നതാണ് സംഘത്തിൻ്റെ രീതി.
സുധീഷിനെതിരെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളുണ്ട്. ശൂരനാടുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സുധീഷിൻ്റെ സംഘത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ അടുത്തിടെ ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ സംഘാംഗങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]