
ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഏതാനും മാസം മുമ്പ് നടന്ന ഈ അപകടത്തെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ പുതിയ ചില വിവരങ്ങളും പുറത്തുവരുന്നു. അമേരിക്കൻ, ബ്രിട്ടീഷ് കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയിലാണ് സ്വന്തം അന്തർവാഹിനി അകപ്പെട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനീസ് പിഎൽഎ നാവികസേനയുടെ ‘093-417’ എന്ന അന്തർവാഹിനിയുടെ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും ഉൾപ്പെടെ 55പേരാണ് മരിച്ചത്. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ കടലിനടിയിൽ അന്തർവാഹിനി മുങ്ങിത്താഴ്ന്നതായാണ് റിപ്പോർട്ടുകള്‍.
ദി മിററിൽ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം അന്തർവാഹിനിയുടെ ഓക്സിജൻ സംവിധാനത്തിലുണ്ടായ തകരാറാണ് നാവികർ മരിച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഉള്‍പ്പെടെ മറ്റ് അന്തർവാഹിനികളെയും തകർക്കാനായി കടലിനടയില്‍ ചൈനീസ് നാവികസേന ചങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു. ഇതിൽ കുടുങ്ങി ചൈനയുടെ അന്തർവാഹിനി തകരാരിലാവുകയും ഉപരിതലത്തിലേയ്ക്ക് എത്താൻ കഴിയാതാകുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. തകർന്ന അന്തർവാഹിനിയുടെ ഉള്ളിലെ ഓക്സിജൻ സംവിധാനങ്ങൾ തകർന്നുണ്ടായ വിഷബാധയാണ് ഉദ്യോഗസ്ഥർ മരണപ്പെടാൻ കാരണമെന്നും യുകെയിൽ നിന്നുള്ള രഹസ്യ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. ഇത് നന്നാക്കാൻ ഏകദേശം ആറ് മണിക്കൂറോളും എട്ടുത്തു. എന്നാല്‍ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയപ്പോഴേക്കും അന്തര്‍ വാഹിനിയില്‍ ഉണ്ടായിരുന്നവർ മരിച്ചിരുന്നു.
ആണവ പോര്‍മുനകള്‍ സജ്ജമാക്കിയിട്ടുള്ള 093 വിഭാഗത്തില്‍പെടുന്ന ചൈനയുടെ അന്തര്‍വാഹിനികള്‍ക്ക് 351 അടി നീളമാണുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി ചൈന ഇത്തരം അന്തര്‍വാഹികള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ കുറച്ചുമാത്രം ശബ്ദം പുറപ്പെടുവിക്കുന്ന ഇവ ചൈനയുടെ യുദ്ധസന്നാഹങ്ങളിലെ ഒരു പ്രധാന ഇനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അതേസമയം ഇത്തരമൊരു അപകടമൊന്നും നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. സംഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് പറഞ്ഞ് ബീജിംഗ് തള്ളിക്കളഞ്ഞു. തായ്വാനും ഈ റിപ്പോർട്ടുകൾ നിഷേധിച്ചു.
Last Updated Oct 4, 2023, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]