
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി സ്വര്‍ണം നേടിയതോടെ രാജ്യത്തിന്റെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ സ്വര്‍ണനേട്ടം.
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു.
ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലവും ഡെക്കാത്തലണില്‍ തേജസ്വിന് ശങ്കര്‍ വെള്ളിയും നേടി.
Story Highlights: Asian Games 2023 India’s Annu Rani win Gold Medal in Javelin Throw
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]