
കൊച്ചി: കാഴ്ചവൈകല്യമായ ഹ്രസ്വദൃഷ്ടി അഥവാ മയോപിയയുടെ വ്യാപനവും ചികിത്സയും ശസ്ത്രക്രിയാ രീതികളും മറ്റ് നിയന്ത്രണ നടപടികളും ചർച്ചചെയ്യുന്ന നേത്രരോഗ ശസ്ത്രക്രിയാ വിദഗ്ധരുടെ ദേശീയ മയോപ്പിയ കോൺക്ലേവ് കലൂർ ഐ.എം.എ ഹൗസിൽ നടന്നു.ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടാണ് സമ്മേളനത്തിന്റെ സംഘാടകർ. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ്, കൊച്ചിൻ ഒഫ്താൽമിക് ക്ലബ്ബ് എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നത്. കേരള സ്റ്റേറ്റ് ഒഫ്താൽമിക് സർജൻസ് പ്രസിഡന്റ് ഡോ.സായികുമാർ എസ്.ജെ സമ്മേളനം ഉൽഘാടനം ചെയ്തു.ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ടെലിവിഷനുകളുടെയും അമിതോപയോഗവും, പുറത്തെ വിനോദങ്ങളിൽ ഏർപ്പെടുന്നത് കുറയുന്നതും കുട്ടികളിൽ മയോപിയ വർധിക്കുന്നതിന് കാരണമാവുന്നുണ്ടെന്ന് ഡോ.സായികുമാർ എസ്.ജെ പറഞ്ഞു