
തെലങ്കാന: ചൊവ്വാഴ്ച തെലങ്കാനയിൽ 8,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. എൻടിപിസിയുടെ തെലങ്കാന സൂപ്പർ തെർമൽ പവർ പ്രോജക്ടിന്റെ ഒന്നാം ഘട്ടത്തിലെ ആദ്യ 800 മെഗാവാട്ട് യൂണിറ്റ് മോദി ഉദ്ഘാടനം ചെയ്തു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ റെയിൽവേ ലൈനുകളും 100 ശതമാനം വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തെലങ്കാനയിൽ പറഞ്ഞു.
മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ പാത, ധർമബാദ്-മനോഹറാബാദ്, മഹബൂബ്നഗർ-കർണൂൽ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതി ഉൾപ്പെടെയുള്ള റെയിൽ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു