
നവോദയ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ റിലീഫ് ഫണ്ട് മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. നവോദയ രക്ഷാധികാരി പവനന് മൂലക്കീല്‍ റഹീമയിലെ അല്‍ റോമാന്‍സിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന റമദാന് റിലീഫ്ഫണ്ട് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്താറുള്ളത്. ഈ വര്‍ഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ഗോപിനാഥ് മുതുകാട് നേതൃത്വം നല്കുന്ന ഡിഫറന്റ്റ് ആര്‍ട്ട് സെന്റ്ററിന് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്കോളര്‍ഷിപ്പ് സ്വീകരിച്ച കുട്ടികളില്‍ ചിലരും ലഭിച്ച തുക മുതുകാടിന് കൈമാറി.
Story Highlights: Navodaya Sanskarika Vedi handed over fund to Gopinath Muthukad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]