
അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ പാര്‍ട്ടി സമ്മതിച്ചില്ലെന്ന പ്രചാരണം തെറ്റെന്ന് മകന് ബിനീഷ് കോടിയേരി. തന്റെ അമ്മയുടെ വാക്കുകളെ ദുര്‍വ്യഖ്യാനം ചെയ്യുകയാണുണ്ടായത്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും അവ വസ്തുതാ വിരുദ്ധമാണെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അച്ഛന്റെ മരണശേഷം താനും സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്നും അമ്മ പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് .മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണം. അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്.
പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ പലവിധത്തിലും എല്ലാവരും വേട്ടയാടി. ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന പ്രചാരണങ്ങള്‍ സിപിഐഎമ്മിനെയും നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാനാണെന്നും ബിനീഷ് കോടിയേരി കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
‘പ്രിയപ്പെട്ടവരെ ,
അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും , അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് .മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നു .
അമ്മ പറഞ്ഞ വാക്കുകളെ ദുര് വ്യഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലിലും , മനോരമ ചാനലിലും നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ..
അച്ഛന് പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകര്‍ക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ .
പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവര്‍ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവര്‍ എല്ലാം തന്നെ ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങള്‍ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂര്‍വ്വം പൊതുജനത്തിനു മുന്പില് മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അര്‍ഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നു…’
Story Highlights: Bineesh Kodiyeri facebook post
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]