
തൃശൂർ : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കളക്ടർ വി.ആർ.കൃഷ്ണ തേജ 109 വയസ് പ്രായമുള്ള പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്നിൽ താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകി അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒല്ലൂർ മണ്ഡലത്തിലെ 168ാം നമ്പർ ബൂത്തിലെ വോട്ടറാണ് ജാനകി അമ്മ. കളക്ടർ വീട്ടിലെത്തിയാണ് ജാനകി അമ്മയെ ആദരിച്ചത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി.ജ്യോതി, തൃശൂർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ജയശ്രീ, അസി. ഡയറക്ടർ രജിസ്ട്രേഷൻ ഓഫീസർ എം.എഫ്.ഗീവർ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. എല്ലാ താലൂക്കിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ നൂറുവയസിന് മുകളിൽ പ്രായമുള്ള വോട്ടർമാരെ ആദരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]