
തിരുവനന്തപുരം: ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും . കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണു മത്സരം. 20,000ത്തിലധികം കാണികൾ കളികാണാൻ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
12 മണിയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹമത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഇന്നലെ ഇരുടീമുകളും കെ.സി.എയുടെ തുമ്പയിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തി. വ്യാഴാഴ്ച ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു തുടക്കം കുറിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]