
ദുൽഖർ സൽമാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. കൊത്ത രാജു എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലോ തിയറ്ററുകളിലോ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അടുത്തിടെ ചിത്രം ഒടിടിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമെല്ലാം ട്രോളുകൾക്കും പരിഹാസങ്ങൾക്കും പാത്രമായി. ഇപ്പോഴിതാ തനിക്കെതിരായ പരിഹാസങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സജിത മഠത്തിൽ.
കിംഗ് ഓഫ് കൊത്തയിൽ കാളിക്കുട്ടി എന്ന കഥാപാത്രത്തെയാണ് സജിത മഠത്തിൽ അവതരിപ്പിച്ചത്. ഇതിൽ കൊത്ത രാജുവിനെ കൊല്ലാൻ കണ്ണൻ ഭായ്ക്ക് വിട്ടുകൊടുക്കുന്ന കാളിക്കുട്ടിയുടെ രംഗമുണ്ട്. രാജുവിനെ കൊല്ലാൻ കൊടുത്ത് പകരം പൂച്ചയെ രക്ഷിച്ചുവെന്ന് പറഞ്ഞാൽ സജിതയ്ക്ക് എതിരായ സൈബർ ആക്രമണം. എന്നാൽ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുക ആണ് സജിത.
“കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇൻബോക്സിൽ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.)”, എന്നായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.
Last Updated Oct 3, 2023, 6:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]