
തൃശൂർ- ചാലക്കുടി മുരിങ്ങൂരിൽ ബൈക്ക് വർക്ക് ഷോപ്പിന് തീപ്പിടിച്ച് 12 വിവിധ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപത്തായി പ്രവൃത്തിക്കുന്ന ആറ്റപ്പാടം കണ്ണംമ്പിളി അനീഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ഹൗസാണ് കത്തി നശിച്ചത്. വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ നേരെ മുകളിലെ ഫഌറ്റിലേക്ക് പുക ഉയർന്ന് മുറിയിൽ വ്യാപിച്ചതോടെ താമസാക്കാരാണ് സംഭവം ആദ്യം കാണുന്നത്.
ഉടനെ തന്നെ വർക്ക്ഷോപ്പ് ഉടമ അനീഷിനെ വിളിച്ചു വരുത്തുകയായിരുന്നു. അനീഷെത്തി ഷോപ്പിന്റെ ഷട്ടർ ഉയർത്തി ബൈക്കുകൾ മാറ്റുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അപ്പോഴേക്കും ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സും, കൊരട്ടി പോലീസും സ്ഥലത്തെത്തിയെങ്കിലും ബൈക്കുകൾ കത്തി നശിച്ചിരുന്നു. ന്യൂ ജെൻ ബൈക്കുകൾ ആണ് കത്തി നശിച്ചവയിൽ അധികം.
നാല് ലക്ഷത്തോളം വിലവരുന്ന ഡോമിനർ എന്ന ബൈക്ക് അടക്കം 12 ബൈക്കാണ് കത്തി നശിച്ചത്. അപകടകാരണം വ്യക്തമല്ല.
ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വർക്ക്ഷോപ്പിലെ സി.സി.ടി.വി പരിശോധിച്ചാലെ സംഭവത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കുകയുള്ളൂ.
രക്ഷാപ്രവർത്തനത്തിനിടയിൽ വർക്ക് ഷോപ്പ് ഉടമ അനീഷിന് പരിക്കേറ്റത്തിനെ തുടർന്ന് ചാലക്കുടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അനീഷ് പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]