
വിജയവാഡ: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ ഈ മാസം ഒമ്പതിനു പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഈ മാസം ഒമ്പതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ആന്ധ്രപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാൽ രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടിയാണ് നായിഡുവിനെ കുടുക്കിയതെന്നും ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാൽവെ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ് ലൂത്ര എന്നിവർ വാദിച്ചു.
സെപ്റ്റംബർ 9ന് പുലർച്ചെയാണ് നായിഡുവിനെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]