
മുംബൈ-ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി തമന്ന മാറിക്കഴിഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അരങ്ങേറ്റവും കുറച്ചു. ബോളിവുഡില്‍ താന്‍ അത്ര വിജയിച്ച നായിക അല്ലെന്ന് തുറന്നു പറഞ്ഞ തമന്ന കരിയറില്‍ താന്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. തെന്നിന്ത്യന്‍ കച്ചവട സിനിമകളില്‍ തന്റെ കഥാപാത്രങ്ങളുമായി തനിക്കൊരു കണക്ഷന് തോന്നാറില്ല, ചിലതിന്റെ തീവ്രത കുറയ്ക്കാന്‍ താന്‍ സംവിധായകരോട് ആവശ്യപ്പെടാറുണ്ടെന്നും തമന്ന പറയുന്നു. പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളില്‍ അഭിനയിക്കാതിരിക്കാന്‍ ഞാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഫിലിംഫെയര്‍ മാഗസിന് നല്കിയ അഭിമുഖത്തിനിടെയാണ് തമന്ന ഇക്കാര്യം പറഞ്ഞത്.
ആഗ്രി സാച്ച് വെബ് സീരീസില്‍ ആണ് നടിയെ ഒടുവില്‍ കണ്ടത്. ജയിലര്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സുന്ദര്‍ സി ഒരുക്കുന്ന അരമനെ 4യില്‍ തമന്നയും ഉണ്ടാകും. മലയാളത്തില്‍ ബാന്ദ്ര ഹിന്ദിയില്‍ വേദ തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]