

ന്യൂസ് ക്ളിക്ക് പോര്‍ട്ടല്‍ റെയ്ഡ്: സ്ഥാപകൻ പ്രബീര്‍ പുര്‍കായസ്ഥയും എച്ച് ആര് തലവനും അറസ്റ്റില്‍
ഡല്‍ഹി: ‘ന്യൂസ് ക്ളിക്ക്’ പോര്‍ട്ടലുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിനൊടുവില്‍ അറസ്റ്റ്.
പോര്‍ട്ടല്‍ സ്ഥാപകൻ പ്രബീര്‍ പുര്‍കായസ്ഥ, പോര്‍ട്ടലിന്റെ എച്ച് ആര് തലവൻ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. യുഎപിഎ നിയമപ്രകാരമുള്ള കേസിലാണ് അറസ്റ്റ് നടന്നത്.
ന്യൂസ് പോര്‍ട്ടലിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു തുടര്‍ന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ പരിശോധനയും നടന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടന്നത്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളുമൊക്കെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ന്യൂസ്ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് ഇ ഡി ന്യൂസ് പോര്‍ട്ടലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂസ് പോര്‍ട്ടല്‍ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇ ഡി നല്കിയ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]