
കണ്ണൂര്‍ – തട്ടം പരാമര്‍ശ വിവാദത്തില്‍ അഡ്വ. കെ അനില്‍കുമാറിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നും വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും എം വി ഗോവിന്ദ്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.ഹിജാബ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്.
അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെന്‍സ് ഗ്ലോബല്‍ പരിപാടിയില്‍ സി പി എം സംസ്ഥാന സമിതി അംഗം കെ.
അനില്‍കുമാര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാഗത്ത് മുസ്ലിം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്നവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ഹിജാബ് വിഷയം ഉയര്‍ന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് പാര്‍ട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല.
വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്.
ഹിജാബ് പ്രശ്നത്തില്‍ പാര്‍ട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിര്‍ദേശം നല്‍കാനും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്നു വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരമാര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]