
കാസര്‍കോട്:ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കായിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ പ്രധാന അധ്യാപകനോ കായിക അധ്യാപകനോ നിര്‍ബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്. ആര്‍ത്തവ സംബന്ധമായ ശാരീരിക ബുധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടി പിടി പിരീയഡില്‍ കളിസ്ഥലത്തേക്ക് പോകാതെ ക്ലാസ് മുറിയില്‍ ഇരുന്നതിന് അധ്യാപകന് ശാസിച്ചതു പൊലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആക്ടിങ് ചെയര്‍പേഴ്സണ്‍ കെ ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. കാസര്‍കോട് ചന്ദ്രഗിരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെതിരെ ഉയര്‍ന്ന പരാതിയിലാണ് ഉത്തരവ്.
Readmore…
‘ഭക്ഷണം കഴിക്കുന്നില്ല, ജീവൻ നിലനിർത്താൻ ഇടപെടണമെന്ന് അപേക്ഷ’; 78കാരന് ചികിത്സ ഉറപ്പാക്കി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വയോധികന് ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വയോധികനെ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ വയോധികനെ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് സാമൂഹീക നീതി ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
വയോധികനായ അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് എലത്തൂർ കൗൺസിലർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തുടർന്ന് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു
Last Updated Oct 3, 2023, 4:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]