തിരുവനന്തപുരം∙ തിരുവോണം ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ
തുറന്ന് പ്രവർത്തിക്കില്ല. ഇതോടെ ഉത്രാടപ്പാച്ചിൽ ദിവസമായ ഇന്ന് മദ്യം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വ്യാഴാഴ്ച റെക്കോഡ് മദ്യവിൽപ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്കോ അധികൃതരുടെ കണക്കുകൂട്ടൽ. തിരുവോണത്തിന് പുറമെ സെപ്റ്റംബർ ഏഴ്, 21 തീയതികളിലും സംസ്ഥാനത്തെ ബിവറേജുകൾ പ്രവർത്തിക്കില്ല.
സെപ്റ്റംബർ ഏഴ് ശ്രീനാരായണ ഗുരു ജയന്തി ദിവസവും സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി ദിനവുമാണ്.
കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടപ്പാച്ചിൽ ദിവസം സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വിൽപ്പന നടന്നിരുന്നു.
ഇത്തവണയും സമാനമായ രീതിയിൽ മദ്യവിൽപ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്. പുതിയെ റെക്കോഡ് വിൽപ്പന ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]