ന്യൂഡൽഹി∙ ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടുതൽ ലളിതമാക്കിക്കൊണ്ട്
സംസ്ഥാനങ്ങളും ചേർന്ന് നടപ്പാക്കിയത് പ്രധാനപ്പെട്ട തീരുമാനമാണെന്ന് പ്രധാനമന്ത്രി
.
ജിഎസ്ടി കൂടുതൽ ലളിതമായി മാറിയിരിക്കുകയാണെന്നും ജിഎസ്ടിയിൽ രണ്ട് നിരക്കുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള ‘ഇരട്ട
ഡോസ്’ ആണ് ജിഎസ്ടി 2.0 എന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി പരിഷ്കാരങ്ങൾ നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 22ന് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ദീപാവലിക്കും ഛഠ് പൂജയ്ക്കും മുൻപ് സന്തോഷത്തിന്റെ ഇരട്ടി ധമാക്ക വാഗ്ദാനം ചെയ്യുകയാണ്.
ദരിദ്രർ, നവ മധ്യവർഗം, മധ്യവർഗ സ്ത്രീകൾ, വിദ്യാർഥികൾ, കർഷകർ, യുവാക്കൾ എന്നിവർക്കാണ് ജിഎസ്ടി പരിഷ്കാരങ്ങൾ പ്രത്യേകിച്ചും ഗുണം ചെയ്യുക. ഇത് തൊഴിലവസരങ്ങളും നിക്ഷേപങ്ങളും വർധിപ്പിക്കും.
ഉപഭോഗത്തിലും വളർച്ചയിലും പുതിയൊരു മുന്നേറ്റം ഉണ്ടാകും. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടും.
ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ ഇന്ത്യയുടെ ഊർജ്ജസ്വലമായ സമ്പദ്വ്യവസ്ഥയിൽ അഞ്ച് പുതിയ രത്നങ്ങൾ (പഞ്ചരത്നങ്ങൾ) ചേർത്തിട്ടുണ്ട്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും ഫെഡറലിസത്തെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.’’ – മോദി പറഞ്ഞു.
അതേസമയം കോൺഗ്രസിനെതിരെ കടുത്ത വിമർശനവും മോദി ഉന്നയിച്ചു.
കോൺഗ്രസ് ഭരണക്കാലത്ത് അവർ നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് പോലും നികുതി ചുമത്തിയിട്ടുണ്ടെന്നും കോൺഗ്രസ് കുട്ടികളുടെ ടോഫിക്ക് പോലും നികുതി ചുമത്തിയെന്നും മോദി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]