മിലാൻ∙ പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി (91)
. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അതീവ ദു:ഖത്തോടെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വീട്ടില്‍വെച്ചായിരുന്നു അന്ത്യമെന്നും അര്‍മാനി ഗ്രൂപ്പ് വ്യക്തമാക്കി. കിങ് ജോര്‍ജിയോ എന്നറിയപ്പെടുന്ന അര്‍മാനി, അദ്ദേഹത്തിന്റെ ആധുനിക ഇറ്റാലിയന്‍ ശൈലിക്കും ചാരുതയ്ക്കും പേരുകേട്ട
വ്യക്തിയായിരുന്നു. ഡിസൈനറുടെ കഴിവിനൊപ്പം ഒരു ബിസിനസുകാരന്റെ സൂക്ഷ്മബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രതിവര്‍ഷം ഏകദേശം 2.3 ബില്യൻ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി ഗ്രൂപ്പിനെ അദ്ദേഹം വളര്‍ത്തിയെടുത്തു.
അര്‍മാനി എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയാണ് ജോര്‍ജിയോ. വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഷൂ, വാച്ചുകള്‍, ആഭരണങ്ങള്‍, കണ്ണടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹോം ഇന്റീരിയറുകള്‍ തുടങ്ങിയ വിവിധ മേഖലകളിൽ ജോര്‍ജിയോ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
മിലാൻ ഫാഷൻ വീക്കിൽ തന്റെ കൈയൊപ്പ് ചാർത്തിയ ജോർജിയോ അർമാനി ഫാഷൻ ഹൗസിൽ തന്റെ 50–ാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുന്നതിനെടയാണ് വിടവാങ്ങിയത്. അതേസമയം 10 ബില്യൻ ഡോളറിന്റെ ഫാഷൻ സാമ്രാജ്യമായ അർമാനി ഗ്രൂപ്പിന്റെ തലപ്പത്ത് ആർ എത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ജോർജിയോ അർമാനിയുടെ സഹോദരന്റെ മകൾ റോബർട്ടയായിരിക്കും അർമാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എത്തുകയെന്നാണ് സൂചന.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @BROKENBRITAIN0 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]