പൊലീസ് തന്റെ മേൽ നടത്തിയ കിരാത മർദനത്തിന്റെ ദൃശ്യം പുറത്തുകൊണ്ടുവരാൻ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത് നടത്തിയ വലിയ നിയമപ്പോരാട്ടവും അനുബന്ധ പ്രതികരണങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നടത്തിയ സൈനിക പരേഡിൽ ചൈന അവതരിപ്പിച്ച അത്യാധുനിക ആയുധങ്ങളാണ് ഇപ്പോൾ ലോകം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന വാർത്ത.
ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു, മോദിക്കൊപ്പമുള്ള കാര്‍ യാത്രയെക്കുറിച്ച് പുട്ടിന്റെ വെളിപ്പെടുത്തൽ, ഓച്ചിറയിൽ വാഹനാപകടത്തിൽ മരിച്ച പ്രിൻസിന്റെയും മക്കളുടെയും വേർപാടിൽ വിതുമ്പി തേവലക്കര ഗ്രാമം എന്നിവയാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി. ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു.
ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്.
എൽവൈ 1, ഡോങ്ഫെങ് 5 എന്നീ ആയുധങ്ങൾ. ശത്രുക്കളുടെ ആയുധങ്ങളിലെയും ഉപകരണങ്ങളിലെയും ഒപ്റ്റിക്കൽ സെൻസറുകളെ തകർക്കാൻ കഴിയുന്ന ലേസർ ആയുധമാണ് എൽവൈ-1.
സമുദ്രയുദ്ധത്തിന്റെ നിയമങ്ങളെ ഇതിനു മാറ്റിമറിക്കാൻ കഴിയുമെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധർ അവകാശപ്പെടുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിടി മുക്കം ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷെർളി വാസു.
കാർ യാത്രയ്ക്കിടെ മോദിയോട് രഹസ്യങ്ങളൊന്നും സംസാരിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം നടത്തിയ അലാസ്ക ഉച്ചകോടിയെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് പുട്ടിൻ പറഞ്ഞത്. മരിച്ച പ്രിൻസ് തോമസ് (44) തേവലക്കരയിലെ ജീവകാരുണ്യ സംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.
ഏത് സാമുദായിക സംഘടനകൾ പരിപാടി നടത്തിയാലും അത് ആഘോഷമാക്കുന്നതിൽ പ്രിൻസ് എന്നും മുൻപന്തിയിലുണ്ടായിരുന്നു. കല്ലേലിഭാഗം കൈരളി ഫിനാൻസ്, മാരാരിത്തോട്ടം കൈരളി മെഡിക്കൽഷോപ്പ് എന്നിവയുടെ ഉടമയായിരുന്നു പ്രിൻസ് തോമസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]